പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും

രാജ്യം മറ്റൊരു കോവിഡ് തരംഗത്തെ കൂടി നേരിടാനുള്ള തയ്യാറെടുപ്പിലാണ്. ഈ സമയത്ത് ആരോഗ്യകരമായ ജീവിതശൈലി നാം ഓരോരുത്തരും നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

അതുകൊണ്ടു തന്നെ ഈ കോവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നത്. അതിന് വേണ്ടി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് മികച്ച ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

മധുരക്കിഴങ്ങ്...

നാരുകള്‍, വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് മധുരക്കിഴങ്ങ്. ഇത് വീക്കം കുറയ്ക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മധുരക്കിഴങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിന്‍ സി. അമിതവണ്ണം, കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയുള്ള ആളുകള്‍ക്ക് അവയെ നിയന്ത്രിക്കാന്‍ മധുരക്കിഴങ്ങിലെ പോഷകങ്ങളും ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്കവും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഈന്തപ്പഴം...

വിറ്റാമിനുകളും ധാതുക്കളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള ഭക്ഷണസാധനമാണ് ഈന്തപ്പഴം. ഇത് ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കാന്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം തന്നെ, ദീര്‍ഘനേരത്തേക്ക് വയറ് നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുകയും ചെയ്യും.

നട്‌സ്...

ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് നട്സ്. വൈറ്റമിന്‍ ഇ, മഗ്‌നീഷ്യം എന്നിവയാല്‍ സമ്പന്നമായ ഇവ ശരീരത്തെ ഊഷ്മളമായി നിലനിര്‍ത്താനും വീക്കം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഭക്ഷണമാണ് നട്‌സ്.

ശര്‍ക്കര...

ശര്‍ക്കര പഞ്ചസാരയ്ക്ക് നല്ലൊരു പകരക്കാരനാണ്. കൂടാതെ ഇരുമ്പ് അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളര്‍ച്ച അകറ്റാന്‍ സഹായിക്കും.

നെല്ലിക്ക...

വിറ്റാമിന്‍ സിയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നായ നെല്ലിക്ക ജലദോഷം, ചുമ, വൈറല്‍ അണുബാധകള്‍ അകറ്റുന്നതിന് സഹായിക്കുന്നു. പ്രതിരോധശേഷി കൂട്ടാനുള്ള മികച്ച ഭക്ഷണങ്ങളിലൊന്നാണ് നെല്ലിക്ക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.