അറബിക് ഗം ട്രീയിലെ മനോഹരമായ ട്രീ ഹൗസ്

അറബിക് ഗം ട്രീയിലെ മനോഹരമായ ട്രീ ഹൗസ്

കരിവേലം മരത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ മനസില്‍ വരുന്നത് മുള്ളുകള്‍ മാത്രമായിരിക്കും. ഇന്ത്യന്‍ അറബിക് ഗം ട്രീ എന്നറിയപ്പെടുന്ന ഈ മരത്തിന്റെ ഉണങ്ങിയ ചില്ലകള്‍ കത്തിക്കാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ ഉപയോഗശൂന്യവുമാണ്. എന്നാല്‍, രാജസ്ഥാനിലെ ബിക്കാനീറില്‍ താമസിക്കുന്ന ഒരു യുവാവ് അതുല്യമായ ഒരു വീട് ഇതിന് മുകളില്‍ നിര്‍മിച്ചു ശ്രദ്ധ നേടിയിരിക്കുകയാണ്. പഞ്ചു ഗ്രാമത്തിലെ രോഹി നിവാസിയായ ഫുസാറാം നായക് 15 അടി ഉയരത്തില്‍ ഒരു പച്ച മരക്കുടില്‍ നിര്‍മ്മിച്ചു.

ഈ കുടിലില്‍ സാധാരണ വീടുകള്‍ പോലെ ജനലുകളും വാതിലുകളും ഉള്‍പ്പെടെ എല്ലാത്തരം വസ്തുക്കളും ഉണ്ട്. ചാണകം പുരട്ടിയതാണ് തറയും ചുമരും. അതിനുള്ളില്‍ ആറ് പേര്‍ക്ക് സുഖമായി ഇരിക്കാം. ഈ സ്വപ്ന ഭവനം നിര്‍മ്മിക്കാന്‍ അദ്ദേഹം മൂന്ന് വര്‍ഷമെടുത്തു.

മൂന്ന് വര്‍ഷം മുമ്പാണ് ഫുസാറാം ട്രീ ഹൗസ് നിര്‍മിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. എല്ലാ ദിവസവും രാവിലെ അദ്ദേഹം രണ്ട് മണിക്കൂര്‍ മരം വെട്ടി ഒരുക്കുമായിരുന്നു. ഒരു കുടിലിന്റെ ആകൃതി നല്‍കാന്‍, ഈ ക്രമം തുടര്‍ച്ചയായി മുടക്കമില്ലാതെ നടത്തി. ഇപ്പോള്‍ തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണെന്ന് ഫുസാറാം പറയുന്നു.

പഞ്ചു ഗ്രാമത്തിന് തെക്ക് റോഹിയിലെ ഖേമാറാം നായക്കിന്റെ പുരയിടത്തിലാണ് കരിവേലം വളര്‍ന്നത്. അഞ്ച് വര്‍ഷം മുമ്പ് ഖേമാറാമിന്റെ മകന്‍ ഫുസാറാം വിചാരിച്ചു അതില്‍ ഒരു കുടില്‍ പണിയണമെന്ന്. വിദേശത്തുള്ള ട്രീ ഹൗസുകളുടെ ഫോട്ടോകള്‍ കണ്ടപ്പോള്‍ അത്തരം ചിന്തകള്‍ അവന്റെ മനസിലേക്ക് കടന്നു വരികയായിരുന്നു.

15 അടി ഉയരമുള്ള ഗ്രീന്‍ ഹട്ടില്‍ ഉള്ളില്‍ നിന്ന് ചാണകം പുരട്ടിയിരിക്കുകയാണ്. കുടിലില്‍ വായുവിനുള്ള ജനലുകളും വാതിലുകളും ഉണ്ട്. കാറ്റില്‍ ഇളകി പോകാതിരിക്കാന്‍ ഇരുവശത്തു നിന്നും ഇരുമ്പ് കമ്പികള്‍ കൊണ്ട് ഭദ്രമായി കെട്ടിയിട്ടുമുണ്ട്. ഈ ട്രീ ഹൗസ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.