ഇടുക്കി: രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചെന്ന് സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ദേവികുളം എംഎല്‍എ എസ.് രാജേന്ദ്രന്‍. എട്ട് മാസങ്ങളായി താന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിട്ടില്ലെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും താന്‍ പോകില്ലെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.
തനിക്ക് മറ്റ് പാര്‍ട്ടികളുടെ ചിന്താഗതിയുമായി യോജിച്ച് പോകാന്‍ കഴിയില്ല. വേറെ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അവര്‍ പോകട്ടെ. ഈ പുറത്താക്കല്‍ നടപടി താന്‍ പ്രതീക്ഷിച്ചിരുന്നു. മൂന്നാറിലെ പ്രാദേശിക നേതാക്കള്‍ തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 28 നാണ് എസ്.രാജേന്ദ്രനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഎം ഒരു വര്‍ഷത്തേക്ക് പുറത്താക്കിയത്. സസ്പെന്‍ഷനുള്ള ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
രാജേന്ദ്രന്‍ സിപിഐയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ.രാജയെ പരാജയപ്പെടുത്താന്‍ മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.