ഇന്ന് സണ്‍ഡേ ലോക്ക്: കര്‍ശന നിയന്ത്രണങ്ങള്‍, അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി; കോവിഡ് അവലോകന യോഗം നാളെ

ഇന്ന് സണ്‍ഡേ ലോക്ക്: കര്‍ശന നിയന്ത്രണങ്ങള്‍, അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി; കോവിഡ് അവലോകന യോഗം നാളെ

കേരളത്തില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം. ഇന്ത്യയിലെ തന്നെ ആദ്യ കേസായിരുന്നു അത്.

തിരുവനന്തപുരം: കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. കടകള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഒന്‍പതുവരെ പ്രവര്‍ത്തിക്കാം. ദീര്‍ഘദൂര ട്രെയിനുകളും ബസുകളും ഓടും.

അവശ്യയാത്ര ചെയ്യുന്നവര്‍ കാരണം വിശദമാക്കുന്ന സ്വയം തയ്യാറാക്കിയ രേഖ കൈയില്‍ കരുതണം. പൊലീസ് ആവശ്യപ്പെട്ടാല്‍ ഇതും തിരിച്ചറിയല്‍ രേഖയും കാണിക്കണം. മൊബൈല്‍ ഫോണ്‍ നമ്പരും നല്‍കണം. മാളുകളും തീയേറ്ററുകളും തുറക്കില്ല. കോവിഡ് ധനസഹായത്തിനായി വില്ലേജ് ഓഫീസുകളും ട്രഷറികളും തുറക്കും.

വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. മാധ്യമ സ്ഥാപനങ്ങള്‍, മരുന്നുകടകള്‍, ആംബുലന്‍സ് എന്നിവയ്ക്ക് തടസമില്ല. ചികിത്സ, വാക്സിനേഷന്‍ എന്നിവയ്ക്കായി യാത്ര ചെയ്യാം. നിരത്തുകളില്‍ പരിശോധന കര്‍ശനമാക്കും.

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ അവലോകന യോഗം ചേരും. ഞായറാഴ്ച നിയന്ത്രണം തുടരണോ എന്ന് യോഗത്തില്‍ തീരുമാനമെടുക്കും.

അതേസമയം കേരളത്തില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുകയാണ്. 2020 ജനുവരി 30ന് വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ തന്നെ ആദ്യ കേസായിരുന്നു അത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.