മോഡി ഭരണത്തിലെ പാരമ്പര്യ മാറ്റം ബജറ്റവതരണത്തിലും: ചെട്ടിയുടെ തുകല്‍ ബ്രീഫ് കേസിനു പകരം തുണി സഞ്ചി; പിന്നീട് ടാബ് ലെറ്റ്

മോഡി ഭരണത്തിലെ പാരമ്പര്യ മാറ്റം ബജറ്റവതരണത്തിലും: ചെട്ടിയുടെ തുകല്‍ ബ്രീഫ് കേസിനു പകരം തുണി സഞ്ചി; പിന്നീട് ടാബ് ലെറ്റ്

നമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് രാജ്യത്തിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ പൊതു ബജറ്റ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. 2014 ല്‍ കേന്ദ്രത്തില്‍ ബിജെപി ഭരണത്തില്‍ വന്നതു മുതല്‍ രാജ്യത്തിന്റെ പല തരത്തിലുള്ള പാരമ്പര്യങ്ങളും മാറ്റി. അതില്‍ ചില പാരമ്പര്യങ്ങള്‍ കേന്ദ്ര ബജറ്റവതരണവുമായി ബന്ധപ്പെട്ടതാണ്. എന്തൊക്കെയാണ് മാറിയ പാരമ്പര്യങ്ങള്‍?..

ബ്രിട്ടീഷ് ഭരണകാലം മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 28 നാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്. 2017 ല്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഫെബ്രുവരി ഒന്നു മുതല്‍ ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ബജറ്റുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കണമെന്നതാണ് ഈ മാറ്റത്തിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്.

നേരത്തെ റെയില്‍വേ ബജറ്റും പൊതു ബജറ്റും വെവ്വേറെ അവതരിപ്പിച്ചിരുന്നു. 1924 മുതല്‍ തുടരുന്ന ഈ ആചാരം 2016 ല്‍ മാറി. നേരത്തെ ഇത് പൊതു ബജറ്റിന് മുമ്പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ 2016 മുതല്‍ റെയില്‍വേ ബജറ്റും കേന്ദ്ര ബജറ്റിന്റെ ഭാഗമാണ്.

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി 1947 ല്‍ ധനമന്ത്രി ആര്‍.സി.കെ.എസ് ചെട്ടി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ തുകല്‍ ബ്രീഫ് കേസിലാണ് രേഖകളുമായി അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. എന്നാല്‍ 2019 ജൂലൈ അഞ്ചിന് ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ചുവന്ന തുണി സഞ്ചിയില്‍ ബജറ്റ് പേപ്പറുകളുമായി എത്തി. കൊറോണ പകര്‍ച്ചവ്യാധി കാരണം 2021 ല്‍ അവര്‍ ടാബ്ലെറ്റുമായാണ് എത്തിയത്. അതൊരു ഡിജിറ്റല്‍ ബജറ്റായിരുന്നു.

2015 ല്‍ മോഡി സര്‍ക്കാര്‍ ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നീതി ആയോഗ് രൂപീകരിച്ചു. ഇതോടെ രാജ്യത്ത് നടപ്പാക്കുന്ന പഞ്ചവത്സര പദ്ധതികള്‍ക്കും വിരാമമായി. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ ഈ പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍ 2017 ല്‍ ഇവ അവസാനിച്ചു.

2022 ല്‍ ബജറ്റ് അച്ചടിക്കുന്നതിന് മുന്നോടിയായി നടത്താനിരുന്ന ഹല്‍വ ചടങ്ങ് കോവിഡ് ബാധയെ തുടര്‍ന്ന് നടന്നില്ല. ഹല്‍വ ചടങ്ങിന് പകരം ഇത്തവണ മിഠായിയാണ് നല്‍കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.