നഷ്‌ടപ്പെട്ട പാസ്പോർട്ട് ഉടമസ്ഥന് തിരിച്ചു നൽകിയ തൊഴിലാളിയെ ആദരിച്ചു

നഷ്‌ടപ്പെട്ട പാസ്പോർട്ട് ഉടമസ്ഥന് തിരിച്ചു നൽകിയ തൊഴിലാളിയെ ആദരിച്ചു

ദുബായ് : കഴിഞ്ഞ വെള്ളിയാഴ്ച ദുബായ് എയർപോർട്ടിലെ എമിഗ്രേഷൻ കൗണ്ടറിനു മുന്നിൽ ശ്രദ്ധേയമായ ഒരു ചടങ്ങ് നടന്നു. നഷ്ടപ്പെട്ട പാസ്പോർട്ട് ഉടമസ്ഥന് തിരിച്ചു നൽകിയ ക്ലീനിങ് തൊഴിലാളിയെ ദുബായ് എമിഗ്രേഷൻ മേധാവി നേരിട്ട് വന്ന് അഭിനന്ദിച്ച് സർട്ടിഫിക്കറ്റും മറ്റുംനൽകി ആദരവ് കൊടുത്ത സംഭവം.വിമാനത്താവളത്തിൽ നിന്ന് യാത്രാ രേഖയായ പാസ്പോർട്ട് നഷ്ടപ്പെടുമ്പോൾ യാത്രക്കാരന്- അതുണ്ടാക്കുന്ന ആശങ്ക വളരെ വലുതാണ്.അത്തരമൊരു സഹചര്യത്തിൽ നിന്ന് - യാത്രക്കാരുടെ നഷ്‌ടപ്പെട്ട വസ്തുകൾ , പ്രത്യേകിച്ച് പാസ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ ജോലിയിൽ സത്യസന്ധമായും ധാർമികവും സാമൂഹികമായും പ്രവർത്തിച്ചു ഉത്തരവാദിത്വം നിറവേറ്റിയ ജീവനക്കാരനായി കണ്ടാണ് തൊഴിലാളിയെ ആദരിച്ചത്.

എയർപോർട്ട് റൺവേയിൽ ഇറങ്ങിയ വിമാനത്തിൽ വെച്ച് മകളുടെ പാസ്‌പോർട്ട് നഷ്‌ടപ്പെട്ടതിനെ കുറിച്ച് ഒരു രക്ഷിതാവ് എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യുന്നതാണ് കഥ.തൊഴിലാളി തന്റെ കൃത്യനിർവഹണത്തിനിടയിൽ പാസ്‌പോർട്ട് കണ്ടെത്തി തിടുക്കത്തിൽ എയർപോർട്ട് സെക്യൂരിറ്റിക്ക് കൈമാറി. എയർപോർട്ട് സെക്യൂരിറ്റി വിഭാഗം പെൺകുട്ടിയുടെ രക്ഷിതാവിന് പാസ്പോർട്ട് കൈമാറുകയും ചെയ്യുകയും ചെയ്തു.

ജിഡിആർഎഫ്എ- ഡയറക്ടർ ജനറൽ, ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി യാത്രക്കാരുടെ ആവശ്യങ്ങൾ കണ്ടെത്തുന്നതിനും വിമാനത്താവളത്തിലെ ജോലിയുടെ പുരോഗതി കാണുന്നതിനുമായി ഒരു പരിശോധന-പര്യടനം നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഇത് ശ്രദ്ധയിൽപ്പെട്ട അദ്ദേഹം ജോലിയിലെ സത്യസന്ധതയും സാമൂഹ്യ ഉത്തരവാദിത്വവും നിറവേറ്റിയ ക്ലീനിങ് തൊഴിലാളിയെ ആദരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഉടൻ തന്നെ അധികൃതർ ആദരവ് സർട്ടിഫിക്കറ്റ് തയ്യാറാക്കി കൊണ്ട് വന്നു തൊഴിലാളിയെ വിളിച്ചുവരുത്തി.ലഫ്റ്റനന്റ് ജനറൽ തന്നെ -നേരിട്ട് ക്ലീനിങ് തൊഴിലാളിക്ക് സർട്ടിഫിക്കറ്റും മറ്റും നൽകി പ്രത്യേകം ആദരവ് കൊടുത്തു . 

ഇമാറാത്തിന്റെ ഐഡന്റിറ്റിയിൽ- കൃത്യനിർവഹണകളിൽ ഉത്തരവാദിത്തത്തോട് കൂടിയും സത്യസന്ധമായും പ്രവർത്തിക്കുന്ന ജോലിക്കാരന്റെ പങ്കിനെ പ്രത്യേകം മാനിച്ചാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് വിമാനത്താവളത്തിലെ ഈ സംഭവത്തെ ജിഡിആർഎഫ്എ നോക്കിക്കാണുന്നത്. സംഭവം ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യേകം ട്വീറ്റ് ചെയ്തിട്ടുണ്ട്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.