ദുബായ് : അർബുദ ബാധിതരായ കുട്ടികളുടെ ചികിത്സാ രംഗത്തും,ചികിത്സേതര മേഖലയിലും ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തുന്ന ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷൻ ഒരുവർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ ദുബായിൽ അറിയിച്ചു. കേരളത്തിലെ വിദ്യാലയങ്ങൾ, ക്ലബ്ബുകൾ,മറ്റ് സാമൂഹിക സാംസ്കാരിക കൂട്ടായ്മകൾ എന്നിവയെ പങ്കെടുപ്പിച്ചാണ് ബാല്യകാല ക്യാൻസറിന് എതിരായുള്ള ബോധവൽക്കരണ-ക്യാമ്പെയിന് തുടക്കമിടുകയെന്ന് ഹോപ്പ് ചെയർമാൻ ഹാരിസ് കാട്ടകത്ത് പറഞ്ഞു.
അതിനിടയിൽ വിദേശരാജ്യങ്ങളിലെ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തകനും, വ്യവസായിയുമായ ഷാഫി അൽ മുർഷിദിയെ ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷന്റെ ഓവർസീസ്
ചെയർമാനായി തെരഞ്ഞെടുത്തു.കഴിഞ്ഞ 5 വർഷമായി കേരളത്തിലെ പ്രധാന ക്യാൻസർ ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ച് സന്നദ്ധ സേവനങ്ങൾ ചെയ്യുകയും ആവിശ്യമായ ചികിത്സേതരപ്രവർത്തന ങ്ങൾ നടത്തുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ഹോപ്പ്.
സമൂഹത്തിലെ അർബുദ ബാധിതരായ കുട്ടികളുടെ രോഗ സ്ഥിരീകരണം വൈകുന്ന കാരണം കൊണ്ട് പലർക്കും യഥാസമയം ലഭിക്കേണ്ട ചികിത്സ ലഭിക്കുന്നില്ല. അനന്തരം ആ കുഞ്ഞു ബാല്യം എന്നെന്നേക്കുമായി സമൂഹത്തിന് നഷ്ടപ്പെടുന്നു .ഈ രംഗത്തെ തെറ്റായ കാഴ്ചപ്പാടുകൾ മറികടന്നു ഇത്തരത്തിലുള്ള കുട്ടികൾക്ക് അതിജീവനം സമ്മാനിക്കുകയാണ് ഈ ബോധവൽക്കരണ ക്യാമ്പെയിന്റെ പ്രധാന ഉദ്ദേശം.
മന്ത്രിമാർ, ജനപ്രതിനിധികൾ, ഡോക്ടർമാർ, ഉന്നത വ്യക്തിത്വങ്ങൾ അടക്കമുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ബോധവൽക്കരണം നടത്തുക.ഇതുമായി ബന്ധപ്പെട്ടുള്ള യോഗത്തിൽ ഡോ.സൈനുൽ ആബിദീൻ, അഡ്വ. അജ്മൽ, അഡ്വ.ഹസിം അബൂബക്കർ, അബ്ദുൽ മുജീബ്, റിയാസ് കിൽട്ടൻ, ഷെറിന്, ഡോ. വാഹിദ തുടങ്ങിയവർ സംബന്ധിച്ചു.ഹോപ്പിനെ കുറിച്ച് കൂടുതലറിയുവാൻ
+91 79024 44430 എന്ന നമ്പറിൽ ബന്ധപ്പെടുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.