വൈദ്യുതി ചാര്‍ജ് കൂട്ടുന്നു:യൂണിറ്റിന് ഒരു രൂപ; നിര്‍ദേശം ഇന്ന് റഗുലേറ്ററി കമ്മിഷന് കൈമാറും

വൈദ്യുതി ചാര്‍ജ് കൂട്ടുന്നു:യൂണിറ്റിന് ഒരു രൂപ; നിര്‍ദേശം ഇന്ന് റഗുലേറ്ററി കമ്മിഷന് കൈമാറും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. നിരക്ക് വർധന ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷന് ഇന്ന് അപേക്ഷ നൽകും.

വൈദ്യുതി നിരക്ക് അടുത്ത ഒരു വർഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വർധനയാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. 5 വർഷം കൊണ്ട് 2.30 രൂപയുടെ വർധനയും വേണം. ഏറ്റവും ഉയർന്ന നിരക്ക് വർധനയാണ് ബോർഡ് ആവശ്യപ്പെടുന്നത്.

2013-2014 മുതൽ 2019-2020 വരെ ആകെ ഒരു രൂപയാണ് യൂണിറ്റിന് കൂടിയത്. ഈ സ്ഥാനത്ത് അടുത്ത ഒരു വർഷത്തിൽ മാത്രം ഒരു രൂപ കൂട്ടണമെന്നാണ് ആവശ്യം. വീടുകളിലെ നിരക്കിൽ ഏകദേശം 20 ശതമാനം വരും ഈ വർധന ഇപ്പോൾ കേരളത്തിൽ യൂണിറ്റിന് ശരാശരി 6.10 രൂപയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.