'ഓ മിത്രോം' ഒമിക്രോണിനേക്കാള്‍ അപകടകാരി; മോഡിയുടെ അഭിസംബോധനയെ പരിഹസിച്ച് ശശി തരൂര്‍

'ഓ മിത്രോം' ഒമിക്രോണിനേക്കാള്‍ അപകടകാരി; മോഡിയുടെ അഭിസംബോധനയെ പരിഹസിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന പ്രസംഗങ്ങളില്‍ പ്രധാന മന്ത്രി നരേന്ദ്രമോഡി ഉപയോഗിക്കുന്ന 'മിത്രോം' എന്ന അഭിസംബോധനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഓ മിത്രോം കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തേക്കാള്‍ അപകടകാരിയാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

ഒമിക്രോണിനേക്കാള്‍ വളരെ അപകടകാരിയാണ് ഓ മിത്രോം. ധ്രുവീകരണം, വിദ്വേഷവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കല്‍, ഭരണഘടനയ്‌ക്കെതിരായ ആക്രമണങ്ങള്‍, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവയിലെല്ലാം ഈ വാക്കിന്റെ അനന്തര ഫലങ്ങള്‍ നമ്മള്‍ അളക്കുകയാണ്. ഈ വേരിയന്റിന് തീവ്രത കുറഞ്ഞ വകഭേദങ്ങളില്ല എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.