ഒരു പിടി മണ്ണ് (ഭാഗം 4) [ഒരു സാങ്കൽപ്പിക കഥ]

ഒരു പിടി മണ്ണ് (ഭാഗം 4) [ഒരു സാങ്കൽപ്പിക കഥ]

'ചൂണ്ടയിടാൻ ഒരു കരിമീൻ കുളവും..!'
ഡും..തള്ള വീണു..; ദേ..ചൂണ്ടയിൽ കൊത്തി.!
'ഒരു..ഒന്നൊന്നര ശീതീകരിച്ച തപോവനം...!'
'പേരക്കുട്ടികളും 'കരിങ്കോഴിക്കുഞ്ഞുങ്ങളും'
ആശ്രമമുറ്റത്ത് കീയകീയ ചിലച്ച് ചികയണം!'
ഇരുവർക്കും പഴങ്ങഞ്ഞിയുടെ നിദ്രാലുത്വം..!
'എന്റെ പട്ടാളത്തിന്റെ 'പെൻഷൻ'..അത്....'
അയാളുടെ വാചകം മുഴുമിച്ചില്ല...
പര്യങ്കക്കോണിൽ പരമൻ ചരിഞ്ഞു.!
ഒരുമയോടെ പൊന്നും പൊന്നിയും ഉണർന്നു.!
ഇരുവരും ഉണരാത്ത താമസം....; വേറിട്ട
മനക്കോട്ടകളുടെ, സ്വയംവരത്തിനുള്ള
പടയോട്ടച്ചെണ്ടമേളം, ഉയർ-ന്നു-യർന്നൂ..!
'രുചിയായിട്ട്...ലേശം ചാളക്കറി...പൊന്നേ..,
ഞാൻ മറന്നേ...മറന്നൂ...!'
'പൊന്നേ..വിളിച്ചെന്നേ കൊല്ലല്ലേ..ഭാര്യേ..'
'മൂക്കുത്തിക്കേ..ഒരുതരി തങ്കം തന്നോ..??'
'പൊൻമല അടിവാരത്തിലേ നീർച്ചാലിൽ...,
നീന്തിത്തുടിച്ച്, മുങ്ങിക്കുളിച്ച് വരുമ്പോൾ...,
ഒരു കട്ടൻകാപ്പി വളരെ അഭികാമ്യം....!'
'മുറ്റത്തേ മുല്ലപ്പൂവിനെ മുത്തിക്കൊണ്ടിരുന്ന കരിവണ്ട്,
ഓടിച്ചിട്ടെന്നെ മുത്തിയത് മറന്നോ?
'പണ്ടു പണ്ട്, പുല്ലാഞ്ഞിക്കുടിലിൽ, പൂമെത്ത
ഒരുക്കുന്നേരം, കടന്നൽ കുത്തിയതാണേ...?'
സമരതന്ത്രത്തിന്റെ ഗിയർ, പരമൻ മാറ്റി....
കുശിനിയിലേക്ക്, ഒരു 'സഹായിയെ'...,
പട്ടാളം അനുവദിച്ചു......
'നോക്കണേ, ഓരോരോ പാഴ്ചിലവേ...?'
അർദ്ധമനസ്സോടെയും, നീരസ്സത്തോടെയും,
ക്യാപ്റ്റൻ.., യാത്രാക്കു സമ്മതിച്ചു...!!
ടിക്കറ്റു വാങ്ങിയത്.., പ്രത്യേകദൂതൻ വഴി..,
ഉച്ചയോടുകുടി വീട്ടിൽ എത്തി..!!
'കൊച്ചീക്കുള്ള വിമാനടിക്കറ്റിനൊക്കെ
ഇപ്പോൾ ...ഹൊയ് ഹൊയ്.....എന്താ ഒരു വിലയേ...!
'വീണ്ടും പരമശിവന് പരിഭവം..!
അന്ന് 'കോവിഡ്-19' എന്ന മഹാവ്യാധി,
ഭൂമിയിൽ ജനിതകമായിരുന്നില്ല..!!
മക്കളേം, മരുമക്കളേം വിവരം അറിയിച്ചു..!
വന്നവർ വന്നവർ, കവറുകളിൽ കൈമടക്ക്,
പരമനും, ക്യാപ്റ്റനും സമ്മാനിച്ചു...!
'വേണ്ടായിരുന്നു...' ഭംഗിവാക്കെറിഞ്ഞു..!
പട്ടാളംപരമശിവം., ഭാര്യാസമേതം നാട്ടിലേക്ക്,
കണ്ണനെ കാണാൻപോയ കുചേലനേപ്പോൽ,
വിമാന യാത്ര തുടങ്ങി..!!
'എന്റെ പൊന്നേ..എല്ലാം പാഴ്ചിലവാന്നേ..!'
'അവിടെ ചെന്നാലോ.., ഉപ്പുതൊട്ട് കർപ്പൂരം
വരെ സംഘടിപ്പിക്കണം..; ഒന്നും പറയണ്ടാ.!
.....മൊത്തം പാഴ്ചിലവാന്നേ..!'
സ്വപ്നങ്ങളുടെ പാരീസ്സിലേക്കൊരു യാത്ര..!!
പൊന്നിയമ്മച്ചി അർദ്ധമയക്കത്തിലായി....!
വെള്ളികെട്ടിയ മേഘപാളികൾക്കിടയിലൂടെ,
കുസൃതിക്കുറുപ്പാം മലരമ്പൻ പ്രത്യക്ഷനായി..
'മനസ്സാ-വാചാ-കർമ്മണാ...ദോഷമായിട്ട്...,
 ഈ പശരമിവം ഒന്നും...ചെയ്യുന്നില്ലേ..!'
'നാം കാണുന്നുണ്ടല്ലോ...' ദേവൻ അരുളി..!
'എന്നാലും.., എന്റെ ചില്ലറ പെൻഷൻ...?'
'എടോ പട്ടാളംപരമാ..., സംഗതികൊള്ളാം....;
പക്ഷേ..., ഇതുതന്നെയാണ് തന്റെ പ്രശ്നം..!!


(തു ട രും )

മുൻ ലക്കങ്ങൾ വായിക്കുവാൻ ഇവിടെ അമർത്തുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.