കൊച്ചി: നടന്‍ ദിലീപ് ഒന്നാം പ്രതിയായ ഗൂഢാലോചന കേസില്‍ ഇന്നലെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറിയ ആറ് ഫോണുകളില്‍ മൂന്നെണ്ണം തങ്ങള്‍ ആവശ്യപ്പെട്ടവ അല്ലെന്ന സംശയത്തില്‍ പ്രോസിക്യൂഷന്‍. ഏതൊക്കെ ഫോണുകളാണ് നല്‍കിയതെന്ന് വെളിപ്പെട്ടിട്ടില്ലെങ്കിലും ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണം പുറത്തു വന്നതോടെയാണ് പ്രോസിക്യൂഷന്‍ സംശയത്തിലായത്.
അതേസമയം ഇന്നലെ കൈമാറിയ ഫോണുകളില്‍ ദിലീപിന്റെ ഒരു ഐ ഫോണ്‍ ഇല്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന്, ഫോണുകള്‍ ലഭിക്കാനുള്ള പ്രോസിക്യൂഷന്‍ ഉപഹര്‍ജിയും ദിലീപിന്റെയും മറ്റും മുന്‍കൂര്‍ ജാമ്യാപേക്ഷകളും ഇന്ന് പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് വാദം കേള്‍ക്കും.
ഫോണ്‍ നല്‍കാതിരുന്നത് നിസ്സഹകരണമായി കാണേണ്ടി വരുമെന്ന് വാക്കാല്‍ പറഞ്ഞ സിംഗിള്‍ ബെഞ്ച്, ഫോണുകള്‍ എവിടെ പരിശോധിക്കണമെന്നും മറ്റും ഇന്ന് തീരുമാനിക്കുമെന്നും വ്യക്തമാക്കി.ദിലീപിന്റെ രണ്ട് ഐ ഫോണുകള്‍, ഒരു വിവോ ഫോണ്‍, സഹോദരന്‍ അനൂപിന്റെ ഒരു വാവേ- ഓണര്‍ ഫോണ്‍, ഒരു റെഡ് മി ഫോണ്‍, സഹോദരീ ഭര്‍ത്താവ് ടി.എന്‍ സുരാജിന്റെ വാവേ ഫോണ്‍ എന്നിവ മുദ്രവച്ച പെട്ടിയില്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.