സ്ഥാപനങ്ങളിലെ വ്യാപാരലാഭത്തിന് നികുതി ഏർപ്പെടുത്താന്‍ യുഎഇ

സ്ഥാപനങ്ങളിലെ വ്യാപാരലാഭത്തിന് നികുതി ഏർപ്പെടുത്താന്‍ യുഎഇ

ദുബായ്: രാജ്യത്തെ വ്യാപാരസ്ഥാപനങ്ങളുടെ ലാഭവിഹിതത്തില്‍ നികുതി ഏർപ്പെടുത്താന്‍ യുഎഇ ധനകാര്യമന്ത്രാലയം തീരുമാനിച്ചു. 2023 ജൂണ്‍ ഒന്നുമുതലാണ് തീരുമാനം പ്രാബല്യത്തിലാവുകയെന്നാണ് അറിയിച്ചിട്ടുളളത്. 375000 ദിർഹത്തിന് മുകളിലുളള ലാഭവിഹിതത്തിന് 9 ശതമാനം നികുതി ഏർപ്പെടുത്താനാണ് പ്രാഥമികമായ തീരുമാനം. സ്റ്റാർട് അപ്പുകളെയും ചെറുകിട വ്യവസായ സംരംഭങ്ങളെയും സഹായിക്കാനായാണ് 375000 ദിർഹമെന്ന പരിധി വച്ചിട്ടുളളതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. തൊഴില്‍, റിയല്‍ എസ്റ്റേറ്റ് ,മറ്റ് നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നുളള വ്യക്തിഗത വരുമാനത്തിന് നികുതി ബാധകമല്ല. അതേസമയം വാണിജ്യ - വ്യാപാര പ്രവർത്തനങ്ങള്‍ക്കെല്ലാം നികുതി ബാധകമാകുമെന്നാണ് വിലയിരുത്തല്‍. ആഗോള നിലവാരത്തിലുളള മികച്ച രീതികള്‍ സംയോജിപ്പിക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് കോർപ്പറേറ്റ് നികുതി വ്യവസ്ഥ രാജ്യത്ത് കൊണ്ടുവരുന്നതെന്നും അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര അക്കൗണ്ടിംഗ് നിലവാരത്തിന് അനുസരിച്ചായിരിക്കും നികുതി വിഹിതം കണക്കാക്കുക.

അറിയേണ്ടത്
തൊഴിൽ, റിയൽ എസ്റ്റേറ്റ്, ഷെയറുകളിലെ നിക്ഷേപം അല്ലെങ്കിൽ യുഎഇ വ്യാപാരവുമായോ ബിസിനസുമായോ ബന്ധമില്ലാത്ത മറ്റ് വ്യക്തിഗത വരുമാനം എന്നിവയിൽ നിന്നുള്ള കോർപ്പറേറ്റ് നികുതി വ്യക്തികൾക്ക് വിധേയമാകില്ല.

യുഎഇയിൽ ബിസിനസ്സ് നടത്താത്ത വിദേശ നിക്ഷേപകർക്ക് കോർപ്പറേറ്റ് നികുതി ബാധകമല്ല

വ്യപാരസ്ഥാപനങ്ങളുടെ അക്കൗണ്ടിംഗ് അറ്റാദയത്തിന് കോർപ്പറേറ്റ് നികുതി ബാധകമാകും.

എല്ലാ ആവശ്യകതകളും പാലിക്കുന്ന ഫ്രീസോണ്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് തുടരാം.

പ്രകൃതിവിഭവങ്ങൾ വേർതിരിച്ചെടുക്കുന്നത് എമിറേറ്റ് തലത്തിലുള്ള കോർപ്പറേറ്റ് നികുതിക്ക് വിധേയമായി തുടരും.

ഇൻട്രാ ഗ്രൂപ്പ് ഇടപാടുകൾക്കും പുനഃസംഘടിപ്പിക്കലിനും യോഗ്യത നേടുന്നതിന് കോർപ്പറേറ്റ് നികുതി ബാധകമല്ല.

യുഎഇ കോർപ്പറേറ്റ് നികുതി അടയ്‌ക്കുന്നതിന് വിദേശനികുതി ക്രെഡിറ്റ് ചെയ്യാൻ അനുവദിക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.