ബൈബിൾ പഠനങ്ങൾക്കും ബൈബിൾ വ്യാഖാനങ്ങൾക്കും ഇന്ന് പഞ്ഞമില്ല. എന്നാൽ ബൈബിൾ വ്യാഖാനങ്ങൾ സ്വന്തം ഇഷ്ടമനുസരിച്ചും സ്ഥാപിത താല്പര്യങ്ങൾക്കും വേണ്ടിയും നടത്തപ്പെടാറുണ്ട്. ഇന്ന് ലോകത്ത് കൂണുപോലെ മുളച്ചുപൊങ്ങിയിരിക്കുന്ന ചെറുതും വലുതുമായ പല സഭകളുടെയും ഉത്ഭവം തെറ്റായ ബൈബിൾ വ്യഖ്യാനങ്ങളിൽനിന്നുമാണ്. കത്തോലിക്കാ സഭ വളരെ വ്യക്തമായി പഠിപ്പിക്കുന്നു, ബൈബിൾ വ്യാഖ്യാനം സഭയോട് ചേർന്നായിരിക്കണമെന്ന്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. ബൈബിൾ ഗ്രന്ഥ കർത്താക്കളുടെ വ്യക്തിപരമായ അനുഭവങ്ങളും, അന്നത്തെ സാമൂഹിക സാംസ്ക്കാരിക പശ്ചാത്തലവും അന്നത്തെ ജനങ്ങളുടെ ബൗദ്ധിക നിലവാരവുമെല്ലാം ഗ്രന്ഥ രചനയെ സ്വാധീനിക്കാറുണ്ട്. അതിനാൽ തന്നെയാണ് സഭയിലെ ബൈബിൾ പണ്ഡിതന്മാരും ബൈബിൾ ശാസ്ത്രജ്ഞരും വളരെയധികം പഠനങ്ങളുടെ വെളിച്ചത്തിൽ ഔദ്യോഗികമായ ബൈബിൾ വ്യാഖാനങ്ങൾ സഭയ്ക്ക് നൽകിയിരിക്കുന്നത്. എന്നാൽ ഇതിൽനിന്നും പിന്മാറി, സ്വന്തം ഇഷ്ടമനുസരിച്ച് ബൈബിൾ വ്യാഖാനിക്കപ്പെടുമ്പോൾ തെറ്റായ സന്ദേശം ജനങ്ങളിൽ എത്തുന്നു.
ഉദാഹരണമായി, തന്നെ അനുഗമിക്കാൻ യേശു ആവശ്യപ്പെടുന്ന യുവാവ് യേശുവിനോട് പറഞ്ഞു "ഞാൻ പോയി എൻെറ പിതാവിനെ സംസകരിച്ചിട്ടു വരാം". ഇത് കേട്ട് യേശു പറഞ്ഞു "മരിച്ചവർ തങ്ങളുടെ മരിച്ചവരുടെ സംസ്കരിക്കട്ടെ" എന്ന്. ഈ ഭാഗം വായിച്ചിട്ട് മരിച്ചുപോയമാതാപിതാക്കളോട് ഉത്തരവാദിത്വമില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ വളരെ തെറ്റായ സന്ദേശമാകും പങ്ക് വയ്ക്കുന്നത്. യേശു അത് പറഞ്ഞത് അന്നത്തെ സമൂഹത്തിൽ നില നിന്നിരുന്ന ചില ആചാരാനുഷ്ടാനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതിനാലാണ് ബൈബിൾ വ്യാഖാനം വളരെ സൂക്ഷ്മതയോടെ ചെയ്യണ്ട ഒരു കാര്യമായിരിക്കുന്നത്.
പൊരുളറിയാൻ
ഇതിനൊരു പരിഹാരമായി സാധാരണക്കാരന് ആശ്രയിക്കാൻ, ബൈബിളിലെ 73 പുസ്തകങ്ങളുടെയും സംഗ്രഹം പതിനഞ്ചു മിനിറ്റിൽ കവിയാത്ത ഓരോ ചെറിയ വീഡിയോകളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ലിസി ഫെർണാണ്ടസ്. തിയോളജിയിൽ PhD ചെയ്തുകൊണ്ടിരിക്കുന്ന ലിസി ഫെർണാണ്ടസ് പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ഗ്രന്ഥങ്ങൾ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ ഏറ്റവും ലളിതമായി വിവരിച്ചിരിക്കുന്ന വചന പഠന സഹായ ഉപാധിയാണ് പൊരുളറിയാൻ. ബൈബിളിലെ ഓരോ പുസ്തകങ്ങളുടെയും ചരിത്ര പശ്ചാത്തലവും ലക്ഷ്യവും മനസ്സിലാക്കിക്കഴിഞ്ഞ്,ബൈബിൾ വായിക്കുമ്പോൾ അത് പുതിയ ഒരനുഭവമായിരിക്കും. ബൈബിളിലെ രക്ഷാകര ചരിത്രത്തിന്റെ സഭാപഠനങ്ങളോട് കൂടിയ വ്യാഖ്യാനമാണ് 'പൊരുളറിയാൻ' എന്ന ഈ വീഡിയോ സമാഹാരം. സാധാരണക്കാരന് ബൈബിൾ പഠനങ്ങളിലേക്ക് വെളിച്ചം വീശാൻ ലിസി ഫെർണാണ്ടസ് നടത്തുന്ന ഈ ശ്രമം സഭയോടൊപ്പം ബൈബിളിനെ മനസ്സിലാക്കാൻ എല്ലാവർക്കും ഉപയുക്തമാകുമെന്നതിൽ തർക്കമില്ല.
വീഡിയോ കാണുന്നതിനായി താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
youtube.com
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.