ദുബായില്‍ 5 വയസിന് മുകളിലുളളവർക്ക് ഫൈസർ വാക്സിന്‍ ബുക്ക് ചെയ്യാം

ദുബായില്‍ 5 വയസിന് മുകളിലുളളവർക്ക് ഫൈസർ വാക്സിന്‍ ബുക്ക് ചെയ്യാം

ദുബായ്: ദുബായില്‍ 5 വയസിന് മുകളിലുളള കുട്ടികള്‍ക്ക് ഫൈസർ വാക്സിന്‍ നല്‍കിത്തുടങ്ങി. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ആപ്പില്‍ ബുക്ക് ചെയ്ത് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനായി എത്താം. 800-342 എന്ന വാട്സ് അപ്പ് നമ്പറിലൂടെയും രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി മുന്‍കൂർ അനുമതി എടുക്കാവുന്നതാണ്. 12 മുതല്‍ 15 വയസുവരെയുളള കുട്ടികള്‍ക്ക് കഴിഞ്ഞ 2021 മെയ് മുതല്‍ ദുബായില്‍ ഫൈസർ വാക്സിന്‍ നല്‍കിത്തുടങ്ങിയിരുന്നു. ദേശീയ കോവിഡ് വാക്സിനേഷന്‍ പദ്ധതി അനുസരിച്ചും യുഎഇയുടെ ആരോഗ്യ പ്രതിരോധമന്ത്രാലയത്തിന്‍റെ മാർഗനിർദ്ദേങ്ങള്‍ അനുസരിച്ചുമാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനുളള തീരുമാനമെടുത്തിട്ടുളളതെന്ന് ഡിഎച്ച്എ അറിയിച്ചു. കുട്ടികള്‍ക്ക് യുഎഇയില്‍ വാക്സിന്‍ നിർബന്ധമല്ല. മാതാപിതാക്കള്‍ക്കൊപ്പമെത്തിയാണ് കുട്ടികള്‍ വാക്സിന്‍ സ്വീകരിക്കേണ്ടത്.

5 മുതല്‍ 11 വയസുവരെയുളള കുട്ടികള്‍ക്ക് വാക്സിന്‍ ലഭിക്കുന്ന കേന്ദ്രങ്ങള്‍
ഊദ് മേത്ത വാക്സിനേഷന്‍ കേന്ദ്രം
അല്‍ തവാർ ആരോഗ്യകേന്ദ്രം
അല്‍ മിസാർ ആരോഗ്യകേന്ദ്രം
നാദ് അല്‍ ഹമർ ആരോഗ്യകേന്ദ്രം
അല്‍ മന്‍കൂല്‍ ആരോഗ്യകേന്ദ്രം
അല്‍ ലുസൈലി ആരോഗ്യകേന്ദ്രം
നാദ് അല്‍ ഷെബ ആരോഗ്യകേന്ദ്രം
സബീല്‍ ആരോഗ്യകേന്ദ്രം
അല്‍ ബർഷ ആരോഗ്യകേന്ദ്രം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.