ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: 95 വിമത സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചു

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: 95 വിമത സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ച വിമത സ്ഥാനാര്‍ത്ഥികളില്‍ പലരും പിന്‍മാറുന്നു. 70 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി പത്രിക സമര്‍പ്പിച്ച 95ഓളം വിമത സ്ഥാനാര്‍ത്ഥികളും പത്രിക പിന്‍വലിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രതാപ് സിംഗ് ഷാ അറിയിച്ചു.

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നുമുള്ള വിമത സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചവരില്‍ ഉള്‍പ്പെടുന്നു. അവശേഷിക്കുന്ന 632 പേരാവും തെരഞ്ഞെടുപ്പില്‍ മത്സരിക്കുക.
117 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഡെറാഡൂണിലാണ് ഏറ്റവുമധികം പേരുള്ളത്. 14 പേര്‍ വീതം മത്സരിക്കുന്ന ചമ്പാവത്, ബാഗേശ്വര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍. ഉത്തരാഖണ്ഡില്‍ ഇന്നലെ ബിജെപിയുടെ മെഗാ പ്രചാരണം ആരംഭിച്ചിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംങ് ധാമി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ് റാം ടാക്കൂര്‍ എന്നിവര്‍ പ്രചാരണത്തില്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.