കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ തുറക്കുന്നതിനെതിരേ പ്രതിഭാഗം.
ഫോണുകള്‍ കോടതിയില്‍ തുറക്കരുതെന്നും ഫോണുകളില്‍ കൃത്രിമത്വം നടത്താനാണ് അന്വേഷണ സംഘത്തിന്റെ ഉദ്ദേശ്യമെന്നും പ്രതിഭാഗം പറഞ്ഞു. എന്നാല്‍ അഞ്ചോ പത്തോ മിനിറ്റ് ഫോണുകള്‍ തുറന്നുവെയ്ക്കുന്നത് കൊണ്ട് എന്ത് സംഭവിക്കാനാണെന്ന് കോടതി ചോദിച്ചു. കേസ് നാളെ രാവിലെ വീണ്ടും പരിഗണിക്കുമെന്നും ആലുവ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രതികളുടെ ഫോണുകള്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയത്. ഫോണുകള്‍ തുറക്കാനുള്ള ലോക്ക് പാറ്റേണുകളും പ്രതിഭാഗം കൈമാറിയിരുന്നു. തുടര്‍ന്നാണ് ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
എന്നാല്‍, ഫോണുകള്‍ കോടതിയില്‍ തുറക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ഇതോടെയാണ് ഫോണുകള്‍ തുറക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനമെടുക്കുമെന്ന് കോടതി അറിയിച്ചത്. കേസ് നാളെ രാവിലെ 10.30 ന് വീണ്ടും പരിഗണിക്കും. ഫോണുകള്‍ തിരുവനന്തപുരത്തേക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ചും നാളെ തീരുമാനമെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.