കെ-റെയില്‍: കേന്ദ്രം നിര്‍ദേശിച്ചാല്‍ ഡിപിആറില്‍ മാറ്റം വരുത്താമെന്ന് എംഡി; ആരെ പറ്റിക്കാനാണെന്ന് പ്രതിപക്ഷം

കെ-റെയില്‍: കേന്ദ്രം നിര്‍ദേശിച്ചാല്‍ ഡിപിആറില്‍ മാറ്റം വരുത്താമെന്ന് എംഡി; ആരെ പറ്റിക്കാനാണെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദപദ്ധതിരേഖ (ഡി.പി.ആര്‍) യില്‍ മാറ്റം വരുത്താമെന്ന് കെ റെയില്‍ എംഡി വി.അജിത് കുമാര്‍ പറഞ്ഞു. സാമൂഹിക ആഘാത പഠനം ഉടന്‍ പൂര്‍ത്തികീരിക്കും. റെയില്‍വേയുമായി ചേര്‍ന്ന് സാങ്കിതക-പ്രായോഗികത പരിശോധനകള്‍ ആരംഭിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റെയില്‍ മന്ത്രാലയമോ കേന്ദ്ര ധനകാര്യ മന്ത്രാലയമോ നിര്‍ദേശിക്കുകയാണെങ്കില്‍ ഡിപിആറില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയേ പറ്റൂവെന്നും കെ റെയില്‍ എംഡി കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ പൂര്‍ണമല്ലെന്നും സാങ്കേതികമായ പ്രായോഗികത സംബന്ധിച്ചു വേണ്ടത്ര വിവരങ്ങള്‍ അതിലില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സാങ്കേതികവിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ-റെയില്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച ലോക്‌സഭയില്‍ അറിയിക്കുകയുണ്ടായി. ഇത് സംബന്ധിച്ച് പ്രതികരണം നടത്തുകയായിരുന്നു കെ റെയില്‍ എംഡി. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്ന് കെ-റെയില്‍ അധികൃതര്‍ വിശദീകരിക്കുന്നത്.

അതേ സമയം എന്താണ് സംസ്ഥാന സര്‍ക്കാരും കെ-റെയിയിലും ഡിപിആര്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിച്ചു. ഒരു പദ്ധതിയുടെ ഡിപിആര്‍ എന്ന് പറഞ്ഞാല്‍ അതിന്റെ സമ്പൂര്‍ണ്ണ വിശദ വിവരങ്ങളാണ്. ഏറ്റവും നിസാരമായ കാര്യങ്ങള്‍ പോലും അതില്‍ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. സാങ്കേതിക വിവരങ്ങളില്ല. സാമൂഹിക-പരിസ്ഥിതി ആഘാത പഠനങ്ങളില്ല. ഒരു സര്‍വേ നടത്തിയിട്ടില്ല. എസ്റ്റിമേറ്റ് നടത്തിയിട്ടില്ല. പിന്നെ ഇതിന് ആരാണ് ഡിപിആര്‍ എന്ന് പേരിട്ടതെന്നും സതീശന്‍ പരിഹസിച്ചു. ആരെ പറ്റിക്കാനാണ് ഇവര്‍ ഇത് തട്ടിക്കൂട്ടിയതെന്നും അദ്ദേഹം ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.