വാഷിംഗ്ടണ്‍: വാക്സിനെടുക്കാത്ത സൈനികര്‍ക്കെതിരെ കര്‍ശന നടപടിയുമായി അമേരിക്ക. മൂവായിരത്തിലേറെ സൈനികര്‍ വാക്സിനെടുക്കില്ലെന്നു പിടിവാശി എടുത്തതോടെ അത്തരക്കാരെ പിരിച്ചുവിടുമെന്ന അന്ത്യശാസനം നല്‍കിരിക്കുകയാണ് പെന്റഗണ്‍.
പെന്റഗണിന്റെ ഔദ്യോഗിക നിര്‍ദ്ദേശം വിവിധ സേനാ വിഭാഗങ്ങള്‍ക്ക് അടിയന്തിരമായി നല്‍കിക്കഴിഞ്ഞു.നിലവില്‍ സൈന്യത്തിന്റെ വിവിധ ചുമതലകള്‍ വഹിക്കുന്നവര്‍, സൈന്യവുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളാല്‍ ഡോക്ടര്‍മാര്‍ ഇളവ് അനുവദിക്കാത്തവര്‍ എന്നിവരെല്ലാം ഉടന്‍ വാക്സിനെടുക്കാനാണ് നിര്‍ദ്ദേശം.
2021 ആഗസ്റ്റിലാണ് സൈന്യത്തിന് നിര്‍ബന്ധ വാക്സിനേഷന്‍ നിര്‍ദ്ദേശം നല്‍കിയത്.വിവിധ ലോകരാജ്യങ്ങളില്‍ സമാധാന സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന കൊടുത്ത് വാക്സിനെത്തിക്കുകയും ചെയ്തിരുന്നു.അമേരിക്ക വാക്സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കി ബൂസ്റ്റര്‍ ഡോസിലേക്കും കുട്ടികളുടെ വാക്സിനേഷനിലേക്കും കടന്നിരിക്കുകയാണ്. ഇതിനിടെയാണ് സൈനികരില്‍ ചിലര്‍ വാക്സിനെടുക്കുന്നില്ലെന്ന വാര്‍ത്ത വിവാദമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.