കുവൈറ്റ് സിറ്റി: ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കടൽ കടന്ന് മണലാര്യണ്യത്തിൽ എത്തിയ മലയാളി സമൂഹം നെയ്തുകൂട്ടിയ സ്വപ്ങ്ങൾ യാഥാർത്ഥ്യമായിക്കൊണ്ടിരുന്നപ്പോൾ പൈതൃകമായിക്കിട്ടിയ വിശ്വാസത്തെയും പാരമ്പര്യത്തെയും ഒപ്പം കൂട്ടി അതിൽ വളരാൻ ആഗ്രഹിച്ചതിൻ്റെ തെളിവാണ് ഇന്ന് എഴുപതിൽ എത്തി നിൽക്കുന്ന കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ.
കുവൈറ്റിൽ എത്തിയ ക്രൈസ്തവ മലയാളികളുടെ വിശ്വാസപരമായ സംഗമങ്ങൾക്കും കൂടിച്ചേരലുകൾക്കും വേദിയൊരുക്കി അവരെ ഏകോപിപ്പിച്ച് കൊണ്ടു പോകുന്നതിൽ കഴിഞ്ഞ എഴുപതു വർഷമായി കെ.ടി എം.സി.സി നിസ്തു തലയായ പങ്ക് വഹിക്കുന്നു. കുവൈറ്റിലുള്ള മാർത്തോമ്മ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തകോസ്ത് എന്നീ സഭാവിഭാഗങ്ങളിൽ നിന്നായി ഇരുപത്തെട്ടിൽ പരം സഭകൾ കെ.ടി.എം.സി.സി.യിൽ അംഗങ്ങളാണ്.
കുവൈറ്റിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൻ്റെ ഭരണച്ചുമതല നിർവ്വഹിക്കുന്നതു് കെ.ടി.എം.സി.സി.യാണ്. നൂറ് രാജ്യങ്ങളിൽ എന്നുള്ള എൺപത്തഞ്ചിൽ അധികം വ്യത്യസ്ത സഭാ വിശ്വാസികൾ ആരാധനക്കായി സമ്മേളിക്കുന്ന ദേവാലയമാണ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ്.നിലവിൽ എൻ.ഇ.സി.കെ യുടെ സെക്രട്ടറി & അഡ്മിനിസ്ട്രേറ്ററായി റോയി.കെ.യോഹന്നാനും കോമൺ കൗൺസിൽ അംഗങ്ങളായി സജു.വി. തോമസും, അജേഷ് മാത്യുവും, ശുശ്രൂഷ ചെയ്യുന്നു.ഇവർ കെ .ടി.എം.സി.സി പ്രതിനിധീകളാണ്.
ജനുവരി ഇരുപത്താറിന് നടന്ന വാർഷിക ജനറൽ ബോഡിയിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. റെജി റ്റി. സക്കറിയാ (പ്രസിഡന്റ) സജു വി. തോമസ് (സെക്രട്ടറി) വർഗ്ഗീസ് മാത്യു (ട്രഷറാർ) വിനോദ് കുര്യൻ (വൈസ് പ്രസിഡന്റ) റെജു ദാനിയേൽ (ജോ. സെക്രട്ടറി) അജു ഏബ്രഹാം (ജോ. ട്രഷറാർ) ജീം ചെറിയാൻ ജേക്കബ്, ജീനോ അരീക്കൽ, ജോസഫ് എം. പി., കുരുവിള ചെറിയാൻ, ജീസ് ജോർജ് ചെറിയാൻ, ഷിജോ തോമസ്,വർഗീസ് എം. വി. (കമ്മിറ്റി അംഗങ്ങൾ)എബി മാത്യു, ബ്രയാൻ മാത്യു തോമസ്, വര്ഗീസ് ജോൺ (ഓഡിറ്റേർസ്).
അഡ്വ. പി ജോൺ തോമസിൻറെ നേതൃത്വത്തിൽ ഷിബു വി സാം, ബിജു ഫിലിപ്പ്, ജസ്റ്റിൻ തോമസ് വർഗീസ് , സിജുമോൻ എബ്രഹാം എന്നിവർ തെരെഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.