പൂനെയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് ആറ് മരണം; മൂന്നു പേര്‍ക്ക് പരിക്ക്

 പൂനെയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് ആറ് മരണം; മൂന്നു പേര്‍ക്ക് പരിക്ക്

മുംബൈ: പൂനെയിലെ യെര്‍വാഡയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് ആറ് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടയത്. യെര്‍വാഡയിലെ ശാസ്ത്രിനഗര്‍ പ്രദേശത്തെ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു മാളിന്റെ കെട്ടിട സ്ലാബ് തകര്‍ന്നു വീണായിരുന്നു അപകടം .

പത്ത് തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുകയാണെന്ന് ചീഫ് ഫയര്‍ ഓഫിസര്‍ സുനില്‍ ഗില്‍ബില്‍ അറിയിച്ചു. നിര്‍മാണത്തില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൂനെ സമീപ വര്‍ഷങ്ങളില്‍ നിരവധി അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മരിക്കുന്നവര്‍ പൊതുവെ തൊഴിലാളികളാണ്.

2019 ജൂണില്‍ നഗരത്തിലെ കോണ്ട്വ പ്രദേശത്ത് 15 തൊഴിലാളികളും അവരുടെ ബന്ധുക്കളും (നാല് കുട്ടികള്‍ ഉള്‍പ്പെടെ) മതില്‍ തകര്‍ന്ന് മരണപ്പെട്ടിരുന്നു. 2017 ഒക്ടോബറില്‍ പൂനെയിലെ ദത്തവാദി പ്രദേശത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.