നീറ്റ് പി.ജി പരീക്ഷ മാറ്റിവച്ചു; മര്‍ച്ച് 12 ന് നടക്കേണ്ട പരീക്ഷയാണ് ആറ് മുതല്‍ എട്ട് ആഴ്ചത്തേക്ക് മാറ്റിയത്

നീറ്റ് പി.ജി പരീക്ഷ മാറ്റിവച്ചു; മര്‍ച്ച് 12 ന് നടക്കേണ്ട പരീക്ഷയാണ് ആറ് മുതല്‍ എട്ട് ആഴ്ചത്തേക്ക് മാറ്റിയത്

ന്യൂഡല്‍ഹി: നീറ്റ് പി.ജി പരീക്ഷ ആറ് മുതല്‍ എട്ട് ആഴ്ചത്തേക്ക് മാറ്റിവച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 12 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്.

പരീക്ഷ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് ആറ് വിദ്യാര്‍ഥികള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് തിയതി മാറ്റിവച്ചുള്ള പ്രഖ്യാപനം. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അതേസമയം മെഡിക്കല്‍ പ്രവേശനത്തിന് 27 ശതമാനം ഒബിസി സംവരണമെന്ന തീരുമാനം കഴിഞ്ഞ ജൂലൈ മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തതോടെ ഒബിസി സംവരണത്തിന് സമാനമായി മുന്നോക്ക സംവരണത്തിനും എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധി നിശ്ചയിച്ചത് സുപ്രിം കോടതി ചോദ്യം ചെയ്തിരുന്നു.

വരുമാന പരിധി പുനപരിശോധിക്കുമെന്ന് ഉറപ്പു നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി. വിദഗ്ധ സമിതി ശുപാര്‍ശയനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേക്ക് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും മാറ്റങ്ങള്‍ ഈ വര്‍ഷം മുതല്‍ നടപ്പാക്കാമെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.