ആഫ്രിക്കന്‍ തീരത്ത്എണ്ണക്കപ്പല്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം; ജീവനക്കാരുടെ നില അവ്യക്തം

ആഫ്രിക്കന്‍ തീരത്ത്എണ്ണക്കപ്പല്‍ പൊട്ടിത്തെറിച്ച്  വന്‍ അപകടം; ജീവനക്കാരുടെ നില അവ്യക്തം

നൈജീരിയ: നൈജീരിയന്‍ തീരത്ത് എണ്ണ ഉല്‍പ്പാദന, സംഭരണ കപ്പല്‍ പൊട്ടിത്തെറിച്ചു. കപ്പലിലുണ്ടായിരുന്ന പത്ത് ജീവനക്കാരുടെ നില ഇപ്പോഴും വ്യക്തമല്ല. ട്രിനിറ്റി സ്പിരിറ്റ് എന്ന കപ്പലാണ് ബുധനാഴ്ച രാവിലെ പൊട്ടിത്തെറിച്ചത്.


സ്ഫോടനത്തെത്തുടര്‍ന്ന് ട്രിനിറ്റി സ്പിരിറ്റ് ഫ്‌ളോട്ടിംഗ് പ്രൊഡക്ഷന്‍, സ്റ്റോറേജ്, ഓഫ്ലോഡിംഗ് (എഫ്പിഎസ്ഒ) കപ്പലില്‍ തീജ്വാലകള്‍ പടര്‍ന്നതായി നൈജീരിയയിലെ ഷെബാ എക്സ്പ്ലോറേഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ കമ്പനി ലിമിറ്റഡ് (സെപ്കോള്‍)  പറഞ്ഞു.


ട്രിനിറ്റി സ്പിരിറ്റിന് ഒരു ദിവസം 22,000 ബാരല്‍ എണ്ണ വരെ പ്രോസസ് ചെയ്യാനും ഒരു സമയം 2 ദശലക്ഷം ബാരല്‍ വരെ സംഭരിക്കാനും കഴിയുമെന്ന് സെപ്കോളിന്റെ വെബ്സൈറ്റ് പറയുന്നു. എന്നാല്‍ കപ്പലില്‍ എത്രത്തോളം എണ്ണ ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല.


കപ്പലിന്റെ നാശന്ഷടങ്ങളെക്കുറിച്ചും കടലില്‍ ഒഴുകാന്‍ സാധ്യതയുള്ള എണ്ണയുടെ അളവിനെകുറിച്ചുമുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.


കപ്പലില്‍ ഏകദേശം 50,000 ബാരല്‍ സംഭരണികളുണ്ടായിരുന്നുവെന്നും സ്‌ഫോടന സമയത്ത് ഉക്പോകിറ്റി ഓയില്‍ ഫീല്‍ഡില്‍ നിന്ന് ക്രൂഡ് പമ്പ് ചെയ്തിരുന്നില്ലെന്നും നൈജീരിയയിലെ എണ്ണ മേഖലയില്‍ സജീവമായ ഒരു വ്യവസായ സ്രോതസ് പറഞ്ഞു.


നിലവില്‍ റിസീവര്‍ഷിപ്പിലുള്ള സെപ്കോള്‍, കപ്പലിന്റെ അവസ്ഥയെക്കുറിച്ച് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.


2002 ജൂലായ് 18 ന് ഒരു ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ദക്ഷിണാഫ്രിക്കയുടെ കിഴക്കന്‍ തീരത്ത് തകര്‍ന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.