മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് വലിയ പ്രചാരം: മെറ്റയുടെ ഓഹരി വിലയില്‍ വന്‍ ഇടിവ്

മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് വലിയ പ്രചാരം: മെറ്റയുടെ ഓഹരി വിലയില്‍ വന്‍ ഇടിവ്

ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഓഹരി വില ഇടിഞ്ഞു. ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെയാണ് മെറ്റയുടെ ഓഹരി വില ഇടിഞ്ഞത്. ആദ്യമായിട്ടാണ് മെറ്റയുടെ ഓഹരി വില ഇത്രയും ഇടിയുന്നത്.

ഒരു ദിവസം കൊണ്ട് 26 ശതമാനത്തിന്റെ ഇടിവാണ് മെറ്റയ്ക്കുണ്ടായത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യത്തില്‍ നിന്നും 22,000 കോടി ഡോളറും, സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ നിന്നും ഏകദേശം 29 ബില്യണ്‍ ഡോളറും നഷ്ടമായി.

റോയിട്ടേഴ്സിന്റെ വിശകലന പ്രകാരം യുഎസ് പൊതു മേഖലാ സ്ഥാപനത്തിന്റെ വിപണി മൂല്യത്തില്‍ ഇത്രയും വലിയൊരു ഇടിവ് സംഭവിക്കുന്നത് ഇതാദ്യമായാണ്. 2012ല്‍ വാള്‍സ്ട്രീറ്റ് അരങ്ങേറ്റത്തിന് ശേഷം കമ്പനിയുടെ ഏറ്റവും മോശമായ ഏകദിന നഷ്ടമാണിത്.

ആപ്പിള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ വരുത്തിയ പ്രൈവസി മാറ്റങ്ങളാണ് തിരിച്ചടിയായതെന്ന് മെറ്റ വിശദീകരിച്ചു. മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് വലിയ പ്രചാരം ലഭിക്കുന്നതാണ് ഫേസ്ബുക്കിന് വെല്ലുവിളിയാകുന്നതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മൂന്ന് മാസത്തോളമായി ലാറ്റിന്‍ അമേരിക്കയിലേയും ആഫ്രിക്കയിലേയും ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ 18 വര്‍ഷത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു വീഴ്ച സംഭവിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.