ദുബായ് : എക്സ്പോ 2020 യിലെ ഇന്ത്യന്‍ പവലിനില്‍ നടക്കുന്ന കേരളാ വീക്കിന് തുടക്കമായി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കേരളാ വീക്ക് യുഎഇ സഹിഷ്ണുതാമന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവർ ഒരുമിച്ചാണ് ഉദ്ഘാടനം ചെയ്തത്.യു.എ.ഇ. അന്താരാഷ്ട്ര വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദിയും സന്നിഹിതനായിരുന്നു. യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, കേരള ഗവ. പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, നോർക്കയുടെയും അബുദാബി ചേംബർ ഓഫ് കൊമേഴ്സിന്‍റെയും വൈസ് ചെയർമാൻ എം.എ. യൂസഫലി, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.
സംസ്ഥാനത്തിലേക്ക് നിക്ഷേപസാധ്യതകള്‍ തേടുകയെന്നുളളതാണ് കേരളാവീക്ക് ലക്ഷ്യമിടുന്നത്. നവീന കാലത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയെന്നുളളതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍, കെ ഫോണ്‍ ഉള്‍പ്പടെയുളളവ കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപം നടത്തുന്നവർക്ക് സുതാര്യമായ നടപടിക്രമങ്ങളാണ് സംസ്ഥാനം നടപ്പിലാക്കുന്നതെന്ന് നിയമവ്യവസായ മന്ത്രി പി രാജീവും പറഞ്ഞു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കേരളാ വീക്കില്‍ വിനോദസഞ്ചാരം, ഐടി, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിലെ വിവിധ നിക്ഷേപ സാധ്യതകളാണ് ലോകത്തിന് പരിചയപ്പെടുത്തുന്നത്. നോർക്കയുടെ പ്രത്യേക പ്രദർശനവും കേരളാ വീക്കില്‍ ഒരുക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.