സന്തോഷകണ്ണീരണിഞ്ഞ് മമ്മൂട്ടി, പ്രൗഢോജ്ജ്വലമായി എക്സ്പോയില്‍ കേരളത്തിന്‍റെ സാംസ്കാരിക പരിപാടി

സന്തോഷകണ്ണീരണിഞ്ഞ് മമ്മൂട്ടി, പ്രൗഢോജ്ജ്വലമായി എക്സ്പോയില്‍ കേരളത്തിന്‍റെ സാംസ്കാരിക പരിപാടി

ദുബായ് : എക്സ്പോ 2020 യിലെ ഇന്ത്യന്‍ പവലിയനില്‍ ആരംഭിച്ച കേരളാവീക്കിന്‍റെ ഭാഗമായി ജൂബിലി പാർക്കില്‍ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. യുഎഇ സഹകരണവകുപ്പ് മന്ത്രി റീം അല്‍ ഹാഷ്മി, മുഖ്യമന്ത്രി പിണറായി വിജയന്‍, മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി,ഇന്ത്യന്‍ അംബാസിഡർ സജ്ഞയ് സൂധീ‍ർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കേരളീയർ എന്നും ഈ നാടിന്‍റെ അവിഭാജ്യഘടകമാണ്. ഒരുമിച്ച് ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ടെന്നും യുഎഇ മന്ത്രി റീം അല്‍ ഹാഷ്മി പറഞ്ഞു.
യുഎഇ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ മുഖ്യമന്ത്രി പറഞ്ഞു. മലയാളികളുടെ രണ്ടാം വീടാണ് യുഎഇ. എക്സ്പോയില്‍ കേരളത്തിന് അവസരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമുക്ക് സന്തോഷത്തിന്‍റെ നിമിഷങ്ങളാണിത്,നമ്മുടെ സംസ്കാരവും നാടും ലോകത്തിന് മുന്നില്‍ പ്രദശിപ്പിക്കാന്‍ ലഭിച്ച അവസരം. നമ്മളെ ഇവർ ഹൃദയത്തിലാണ് സൂക്ഷിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞു, മമ്മൂട്ടി പറഞ്ഞു. തുടർന്ന് നിറഞ്ഞ സദസിലാണ് കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.