സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകും: പിണറായി വിജയൻ

സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകും: പിണറായി വിജയൻ

ദുബായ്: സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കു കേന്ദ്രത്തിൻറെ അന്തിമ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. കേന്ദ്രം പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിൻ കേരളത്തിനു ചേർന്നതല്ല. ദുബായിൽ പ്രവാസി മലയാളി സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സിൽവർലൈൻ വേഗപാതയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയതിനു ശേഷം ആദ്യമാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കുന്നത്.

കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിൻ കേരളത്തിനു ചേർന്നതല്ല. ഇക്കാര്യം ഇ.ശ്രീധരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ചിലർ കാര്യമറിയാതെയും മറ്റുചിലർ മറ്റുചില ഉദ്ദേശത്തോടെയുമാണ് പദ്ധതിയെ എതിർക്കുന്നത്. നിർബന്ധ ബുദ്ധിയുടേയോ വാശിയുടേയോ പ്രശ്നമല്ലെന്നും കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കേണ്ടിവരുമ്പോൾ വിഷമമുണ്ടാകുമെന്നത് വസ്തുതയാണ്. ആ പ്രയാസം സർക്കാർ അംഗീകരിക്കുന്നു. അതിനുള്ള നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി ദുബായിൽ പ്രവാസി മലയാളി സംഗമത്തിൽ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.