പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപം പുറത്ത് വിടണം; ദിലീപിന്റേത് അവസാനത്തെ കൈകാലിട്ടടിപ്പ്: ബാലചന്ദ്രകുമാര്‍

പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപം പുറത്ത് വിടണം; ദിലീപിന്റേത് അവസാനത്തെ കൈകാലിട്ടടിപ്പ്: ബാലചന്ദ്രകുമാര്‍

തിരുവനന്തപുരം: ദിലീപിന്റേത് രക്ഷപ്പെടാനുള്ള അവസാനത്തെ കൈകാലിട്ടടിപ്പെന്ന് ബാലചന്ദ്രകുമാര്‍. ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്ത് വിടുമെന്നും ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. തനിക്കെതിരായ പീഡന കേസിന് പിന്നില്‍ ദിലീപാണെന്നും അദ്ദേഹം ആരോപിച്ചു.

സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന സമയത്ത് അവസാനത്തെ കച്ചിത്തുരുമ്പെന്ന നിലയിലാണ് ദിലീപിന് ഓഡിയോ സന്ദേശം അയച്ചത്. അതിന് ദിലീപ് മറുപടി പോലും തന്നിരുന്നില്ല. ദിലീപിനോട് ഇതിന് ശേഷം തനിക്ക് പകയുണ്ടെന്നാണ് ഇപ്പോഴത്തെ ആരോപണം. ദിലീപിനോട് തനിക്ക് പകയുണ്ടെന്ന് തെളിയിക്കാനുള്ള യാതൊന്നും ഇപ്പോള്‍ ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ ഇല്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. എന്നോട് പ്രകോപനപരമായി ഒരു പ്രതികരണവും തരാതിരിക്കെ എനിക്കെങ്ങനെയാണ് ദിലീപിനോട് പക തോന്നുക. ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണ രൂപം ഈ സാഹചര്യത്തില്‍ ഉടന്‍ പുറത്തുവിടണമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപ് കാണാതെ പോയെന്ന് പറയുന്ന ഒന്നാം നമ്പര്‍ ഫോണിലേക്കാണ് ഈ മെസേജ് അയച്ചതെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കണം എന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. അത് മിമിക്രിക്കാരെ കൊണ്ട് ചെയ്യിച്ചതാണെന്നാണ് ഇപ്പോള്‍ പറയുന്നത്. അങ്ങനെ പറയേണ്ടത് പരിശോധിക്കുന്ന ഉദ്യോഗസ്ഥരാണ്. അങ്ങനെയെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പറഞ്ഞതൊക്കെ ശാപവാക്കുകളാണെന്നല്ലെ കോടതിയില്‍ പറഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ ചോദിച്ചു.

ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന പീഡനക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തിരുവനന്തപുരത്തുള്ള ദിലീപിന് വേണ്ടി പ്രവര്‍ത്തിക്കുന്ന യു ട്യൂബ് ചാനലാണ് എന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും വര്‍ഷം മുമ്പ് നടന്നുവെന്ന് പറഞ്ഞ് തനിക്കെതിരെ കേസുമായി എത്തിയത് തന്നെ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിച്ചു കഴിഞ്ഞെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.