ഒരു പിടി മണ്ണ് (ഭാഗം 5) [ഒരു സാങ്കൽപ്പിക കഥ]

ഒരു പിടി മണ്ണ് (ഭാഗം 5) [ഒരു സാങ്കൽപ്പിക കഥ]

'പരിഹാരക്രീയ വല്ലതും..ഉണ്ടോ ആവോ..?'
'ശിഷ്ടകാല പെൻഷൻ താൻ ദാനം ചെയ്യണം...'
പട്ടാളം മിണ്ടുമോ.., മിണ്ടിയില്ല...!
'എന്റെ 'പെൻഷൻ'.. അത്...അതു
ഞാൻ ആർക്കും കൊടുക്കില്ല...!'
'അല്ല പിന്നെ..' പിറുപിറുപ്പ് തുടരുന്നു..!
'നാളെ.., സൂര്യോദയം കഴിഞ്ഞുള്ള അടുത്ത
ശുഭമുഹൂർത്തത്തിൽ.., പൊൻമലയിൽ..,
ശീതീകരിച്ച പർണ്ണശാല ഉയർന്നിരിക്കണം..!'
'തിണ്ണക്ക് കൊതുകുവല ഉണ്ടാകണം...!'
'സോപാനത്തിന്.., വൈകല്ല്യ-കൈവരിപ്പടി,
ഇപ്പോൾ, പഞ്ചായത്തിലും നിർബ്ബന്ധമാണ് ...'
'തപസ്സുചെയ്യുന്നത്....കാഞ്ഞിരത്തിന്റെ
മുള്ളുകൾ തറച്ച പീഠത്തിന്മേലായിരിക്കണം.'
'കാഞ്ഞിരത്തിന്റെ മുള്ള് എന്തിനാണാവോ.?'
'പെൻഷനൊഴിച്ച്, താനെല്ലാം മറന്നൂന്നേ...'
'കാരസ്കരത്തിൻ കുരു പാലിലിട്ടാൽ...'
മേഘസംപ്രേഷണം നിലച്ചു.! 'ശുക്രിയാ.!'
വിമാനം കൊച്ചിയിൽ ഇറങ്ങാറായതായി,
വിമാനത്തിൽ അറിയിപ്പുണ്ടായി.!
പതിവുപോലെ.., ക്യാപ്റ്റൻ പൊന്നിയമ്മ
വലിയവായിൽ കോട്ടുവായിട്ടു..!!
കൂട്ടിനെന്നോണം പരമശിവനും കൂവുന്നു..!!
'എന്റെ പട്ടാളത്തിന്റെ 'പെൻഷൻ'..അത്
ഞാൻ, ഈ ജന്മം, ആർക്കും കൊടുക്കില്ല..'
ഉറക്കത്തീന്ന് മറ്റാളുകൾ ഞെട്ടി ഉണർന്നു..!!
ആളുകൾ വിമാനത്തീന്ന് താഴേക്കിറങ്ങി..!
ഇരുപട്ടാളക്കാരുടേം മറ്റൊരു യാത്ര.,
ഇവിടെ ആരംഭിക്കുന്നു.., സ്വപ്നാടകരേപ്പോലെ..!
അത്ഭുതം..; പട്ടാളച്ചിട്ടകളെ മറയാക്കി...,
മുരടനായിപ്പോയ പട്ടാളത്തിന്റെ വരണ്ട
ചുണ്ടുകളിൽ മൂളിപ്പാട്ടോടിയെത്തി...(?)
'ഈയാത്ര..തുടങ്ങിയതെവിടെ..നിന്നോ...?'
'കൊച്ചി'യിലെത്തിയ സമാധാനത്തിൽ....,
വയോവൃദ്ധയായ പാവം പൊന്നിത്തള്ള വായ
'തുറന്നൂ-തുറന്നില്ലാന്നായപ്പോഴേക്കും',
'പപ്പടംകുത്തിയേൽ തിരുകിയ ലെഡ്ഡു'.....,
പരമൻ, 'പൊന്നിയുടെ' ചുണ്ടിലെത്തിച്ചു...!
കൂട്ടായ്മയോടെയുള്ള കോട്ടുവായീന്ന്...,
നാട്ടുകാർ രക്ഷപെട്ടു..!
സർവ്വത്ര പിശുക്കനായ 'പട്ടാളംപരമ'നെ
കൊച്ചിയിൽ സ്വീകരിക്കുവാൻ.., സ്വന്തത്തിൽ
ആരും വന്നില്ല..!
തിരുവല്ലായിലേക്ക്.., ഒരു സൌജന്യയാത്ര
തരപ്പെടുത്തുവാൻ... പഠിച്ച പണികളും..,
പതിനെട്ടടവും പയറ്റി...; രക്ഷയില്ല..!
പോലീസ്സുകാർ ടാക്സി ഏർപ്പാടാക്കി..!!
'ഈശോയേ., പിന്നേം..പാഴ്ചിലവേറുന്നേ..'
'..ഇനിയൊരു വിശ്രമം എവിടെചെന്നോ..?'
മുളിപ്പാട്ട്..,പരമന്റെ ചൊടികളിൽ തുള്ളാട്ടം.!
ഇരുന്നുള്ള യാത്ര പൊന്നിയെ അലട്ടി...
വയസ്സായ മനുഷ്യർക്ക് അനുഭവപ്പെടുന്ന
പ്രശ്നങ്ങൾ തള്ള പ്രകടിപ്പിച്ചു....
'പൊന്നേ, വയർ കത്തുന്നേ, ഒരു കാലിച്ചായ..'
പട്ടാളം.., കേട്ട ഭാവം നടിച്ചില്ല..!
ആ വയോവൃദ്ധ അർദ്ധമയക്കത്തിലായി..!!
'അല്ല പിന്നെ.., വീട്ടിൽ ചെല്ലാറായപ്പോൾ..
ഈ തള്ളേടെ ഒരു പുട്ടും ചായേം..!'

---------------------(തു ട രും ) --------------------------

മുൻ ലക്കങ്ങൾ വായിക്കുവാൻ ഇവിടെ അമർത്തുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26