ക്രൈസ്തവ വിശ്വാസത്തില്‍ ആഴപ്പെട്ട ജീവിതം നയിച്ച വിശുദ്ധ റിച്ചാര്‍ഡ് രാജാവ്

ക്രൈസ്തവ വിശ്വാസത്തില്‍ ആഴപ്പെട്ട ജീവിതം നയിച്ച വിശുദ്ധ റിച്ചാര്‍ഡ് രാജാവ്

അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 07

ഇംഗ്ലണ്ടില്‍ വെസ്റ്റ് സാക്‌സണ്‍സ് എന്നറിയപ്പെട്ടിരുന്ന വിഭാഗത്തിന്റെ രാജാവായിരുന്നു റിച്ചാര്‍ഡ്. ക്രൈസ്തവ സഭയ്ക്ക് വേണ്ടി ഏറെ സേവനം ചെയ്തിട്ടുള്ള ഒരു രാജകീയ വംശമാണ് റിച്ചാര്‍ഡിന്റേത്.

രാജാക്കന്‍മാരും അവരുടെ കുടുംബങ്ങളും സ്വന്തം രാജ്യത്തും വിദേശങ്ങളിലും സുവിശേഷം പ്രചരിപ്പിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. വിശുദ്ധ റിച്ചാര്‍ഡും കുടുംബവും ഇതില്‍ എടുത്തുപറയേണ്ടവരാണ്. കെന്റ് രാജകീയ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്ന വെസെക്‌സിലെ രാജ കുടുംബാംഗമായിരുന്നു റിച്ചാര്‍ഡ്.

വളരെ ആഴപ്പെട്ടതായിരുന്നു റിച്ചാര്‍ഡ് രാജാവിന്റെ വിശ്വാസം. അദ്ദേഹത്തിന്റെ മൂത്തമകനായ വില്ലിബാള്‍ഡിന് മൂന്ന് വയസുള്ളപ്പോള്‍ പിടിപെട്ട മാരകരോഗം നാല്‍കവലയില്‍ സ്ഥാപിച്ചിട്ടുള്ള ക്രൂശിത രൂപത്തിനരികിലെത്തി മകനെ അവിടെ കിടത്തി റിച്ചാര്‍ഡ് മുട്ടിന്മേല്‍ നിന്ന്
പ്രാര്‍ത്ഥിക്കുകയും രോഗം സുഖപ്പെടുകയും ചെയ്തു.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വില്ലിബാള്‍ഡിനെ വിഞ്ചെസ്റ്ററിനടുത്തുള്ള വാര്‍ഹാമിലെ ആശ്രമാധിപതിയായ എഗ്ബാള്‍ഡിന്റെ സംരക്ഷണത്തില്‍ പരിശീലനയച്ചു. വില്ലിബാള്‍ഡിനു പ്രായപൂര്‍ത്തിയായപ്പോള്‍ പരിശീലനം പൂര്‍ത്തിയാക്കി അദ്ദേഹം തന്റെ ഭവനത്തിലേക്ക് തിരികെ വന്നു.

വിദേശ രാജ്യങ്ങളില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുക എന്ന ശക്തമായ ആഗ്രഹവുമായാണ് അദ്ദേഹം തിരിച്ചെത്തിയത്. തന്റെ പിതാവിനേയും സഹോദരനേയും കൂട്ടി റോമിലേക്കും വിശുദ്ധ നഗരത്തിലേക്കും ഒരു തീര്‍ത്ഥയാത്ര നടത്തുവാന്‍ വില്ലിബാള്‍ഡ് ആഗ്രഹിച്ചു.

റിച്ചാര്‍ഡിന് തന്റെ രണ്ടാം വിവാഹത്തില്‍ വാള്‍ബുര്‍ഗാ എന്ന് പേരായ ഒരു മകള്‍ കൂടിയുണ്ടായിരുന്നു. അവള്‍ വിംബോര്‍ണെയിലെ കന്യകാമഠത്തില്‍ ചേര്‍ന്നശേഷം റിച്ചാര്‍ഡ് തന്റെ രാജകീയ ഭൂസ്വത്തെല്ലാം ഉപേക്ഷിച്ച് തന്റെ രണ്ടു മക്കളുമൊത്ത് സതാംപ്ടണിന് സമീപമുള്ള ഹാംബിള്‍ഹാവെനില്‍ നിന്നും തീര്‍ത്ഥ യാത്ര ആരംഭിച്ചു. ഈ തീര്‍ത്ഥയാത്രയിലെപ്പോഴോ അദ്ദേഹം സന്യാസ വൃതം സീകരിച്ചു.

നീണ്ട യാത്രകള്‍ക്ക് ശേഷം അവര്‍ ഇറ്റലിയിലെ ലൂക്കായിലെത്തി. ഫ്രിജിഡിയന്‍ എന്ന് പേരായ ഐറിഷ് പുരോഹിതന്‍ നിര്‍മ്മിച്ച ഒരു കത്ത്രീഡല്‍ ദേവാലയം അവിടെ ഉണ്ടായിരുന്നു. പ്രായാധിക്യവും നിരന്തരമായ യാത്രകളും റിച്ചാര്‍ഡിന്റെ ആരോഗ്യസ്ഷിതി വഷളാക്കിയിരുന്നു. കഠിനമായ ചൂട് സഹിക്കുവാന്‍ കഴിയാതെ അദ്ദേഹം മരണത്തെ പുല്‍കി. വിശുദ്ധ ഫ്രിജിഡിയന്റെ ദേവാലയത്തിലാണ് വിശുദ്ധ റിച്ചാര്‍ഡിനെ അടക്കം ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ രണ്ടു മക്കളും ഈ ചടങ്ങിന് സന്നിഹിതരായിരുന്നു.

പിന്നീട് അവര്‍ അവരുടെ അമ്മാവനായ ബോനിഫസിനും സഹോദരി വാള്‍ബുര്‍ഗിനും ഒപ്പം ചേര്‍ന്ന് ജര്‍മ്മനിയില്‍ പ്രേക്ഷിത പ്രവര്‍ത്തനത്തിനായി പോയി. വിശുദ്ധ റിച്ചാര്‍ഡ് ഇന്നും ലുക്കായില്‍ വളരെയേറെ ആദരിക്കപ്പെടുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഇറ്റലിയിലെ അദൗക്കൂസ്

2. ലണ്ടനില്‍ നിന്നുള്ള ഔഗുളൂസ്

3. ലൂബെഡ് ബിഷപ്പായിരുന്ന അമുള്‍വിനൂസ്

4. കാഹോഴ്‌സ് ബിഷപ്പായിരുന്ന അനാറ്റോളിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.