ന്യൂഡല്‍ഹി: റഷ്യയുടെ സിംഗിള്‍ ഡോസ് വാക്സിന്‍ സ്പുട്നിക്ക് ലൈറ്റിന് രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. ഡി സി ജി ഐ ഇന്ത്യയില്‍ അനുമതി നല്‍കുന്ന ഒന്‍പതാമത്തെ കോവിഡ് വാക്സിനാണ് സ്പുട്നിക് ലൈറ്റ്. കോവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ചേര്‍ന്ന വിദഗ്ധ സമിതി വാക്സിന്റെ അടിയന്തര ഉപയോഗ അനുമതിക്ക് വേണ്ടി ശുപാര്‍ശ ചെയ്തിരുന്നു. രാജ്യത്ത് മൂന്ന് ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സ്പുട്നിക് ലൈറ്റിന് അനുമതി നല്‍കിയിരിക്കുന്നത്. ബൂസ്റ്റര്‍ ഡോസ് ആയിട്ടായിരിക്കും സ്പുട്നിക് ലൈറ്റ് നല്‍കുകയെന്നാണ് വിവരം. ഡെൽറ്റയ്‌ക്കെതിരേ വാക്സിന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രാജ്യത്ത് ഇതുവരെ 12 ലക്ഷത്തിലധികം സ്പുട്‌നിക് വാക്സിനുകൾ വിതരണം ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.