'വണ്ടിക്ക് പിറകില്‍ കുതിരയെ കെട്ടിയിട്ട് എന്ത് കാര്യം'; ലോകായുക്ത ഭേദഗതിയെ ഇപ്പോഴും എതിര്‍ക്കുന്നതായി കാനം രാജേന്ദ്രന്‍

'വണ്ടിക്ക് പിറകില്‍ കുതിരയെ കെട്ടിയിട്ട് എന്ത് കാര്യം'; ലോകായുക്ത ഭേദഗതിയെ ഇപ്പോഴും എതിര്‍ക്കുന്നതായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയെ ഇപ്പോഴും എതിര്‍ക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഓര്‍ഡിനന്‍സിന് എന്ത് അടിയന്തര സാഹചര്യം എന്നതാണ് സിപിഐയുടെ ചോദ്യം. ഇക്കാര്യത്തില്‍ സിപിഎമ്മുമായി ചര്‍ച്ച നടന്നിട്ടില്ല. അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രമേ എല്‍ഡിഎഫിന് മുന്നോട്ട് കൊണ്ടു പോകാനാകൂ എന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് ആശയ സമന്വയം ഉണ്ടാകണം. വണ്ടിക്ക് പിറകില്‍ കുതിരയെ കെട്ടിയിട്ട് എന്ത് കാര്യമെന്നും സിപിഎമ്മുമായി ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തിന് മറുപടിയായി കാനം രാജേന്ദ്രന്‍ പറഞ്ഞു. ലോകായുക്ത ബില്‍ എത്തുമ്പോള്‍ വിയോജിപ്പുള്ളവര്‍ക്ക് അറിയിക്കാന്‍ അവസരമുണ്ട്. ക്യാബിനറ്റില്‍ എന്ത് നടന്നു എന്ന് താന്‍ പറയില്ല. കാരണം ക്യാബിനെറ്റില്‍ താന്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം ശിവശങ്കര്‍ പുസ്തകം എഴുതിയത് മാര്‍ക്കറ്റിംങ് തന്ത്രമാണ്. സിപിഐക്ക് സ്വര്‍ണക്കടത്തുമില്ല, അത് രക്ഷിക്കാനുള്ള ശ്രമവും ഇല്ല. ഏത് തരത്തില്‍ പുനരന്വേഷണം വേണമെങ്കിലും നടന്നോട്ടെ. അതില്‍ സിപിഐ അഭിപ്രായം പറയുന്നില്ല എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.