തിരുവനന്തപുരം: പാമ്പ് പിടുത്തത്തിലെ ശാസ്ത്രീയത പരാമര്‍ശത്തില്‍ പ്രതികരണവുമായി വാവ സുരേഷ്. തന്നെ വിമര്‍ശിക്കുന്നത് തനിക്കുള്ള ജനപിന്തുണയില്‍ അസൂയയുള്ളവരാണ്. താന്‍ 2006 മുതല്‍ വനം വകുപ്പിന് പരിശീലനം കൊടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രതികരണം.
'ശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നുവെന്ന് പറഞ്ഞ് ഒരു ക്യാംപെയ്ന്‍ നടന്നു. അഞ്ച് ലക്ഷം രൂപ പന്തയം വെക്കുന്നതായി ശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നുവെന്ന് അവകാശപ്പെട്ടൊരാള്‍ പറഞ്ഞു. ആ വ്യക്തിക്ക് കഴിഞ്ഞ വര്‍ഷം പാമ്പിന്റെ കടിയേറ്റു. അതിന്റെ വീഡിയോ തന്റെ കൈയ്യിലുണ്ട്. അവര്‍ക്ക് കിട്ടുമ്പോള്‍ ആരും അറിയുന്നില്ല. എനിക്ക് കടിയേല്‍ക്കുമ്പോള്‍ മാത്രമാണ് എല്ലാവരും ആഘോഷിക്കുന്നത്. ജനത്തിന്റെ വലിയ പിന്തുണ തനിക്ക് ലഭിക്കുന്നതിലുള്ള അസൂയകൊണ്ടാണ് ഇങ്ങനെയുള്ള വിമര്‍ശനം വരുന്നത്. അല്ലാതെ മറ്റൊന്നുമില്ല.' എന്നായിരുന്നു വാവ സുരേഷിന്റെ പ്രതികരണം.
മാത്രമല്ല കേരളത്തിന് പുറത്ത് എല്ലായിടത്തും പാമ്പിനെ പിടിക്കുന്നത് കൈ കൊണ്ടാണ്. വാവ സുരേഷ് പിടിക്കുമ്പോള്‍ മാത്രമാണ് പ്രശ്‌നം. ശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നവര്‍ പെരുമ്പാമ്പ് എന്ന് പറഞ്ഞ് രാജവെമ്പാലയെ തൂക്കി നടക്കുന്ന വീഡിയോയും തന്റെ പക്കലുണ്ടെന്ന് വാവ സുരേഷ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.