ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ബഹ്റിന്‍

ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ബഹ്റിന്‍


ബഹ്റിന്‍ : മനാമ പ്രവാസികള്‍ക്കായി ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ബഹ്റിനും. അഞ്ച് വർഷമായി ബഹ്റിനില്‍ താമസിക്കുന്ന രണ്ടായിരം ബഹ്റിന്‍ ദിനാർ ശമ്പളമുളള വിദേശികള്‍ക്കാണ് ഗോള്‍ഡന്‍ വിസയ്ക്കായി അപേക്ഷിക്കാന്‍ സാധിക്കുക. രണ്ട് ലക്ഷം ബഹ്റിന്‍ ദിനാർ ബഹ്റിനില്‍ നിക്ഷേപമുളളവർക്കും പ്രൊഫഷണലുകള്‍, കായിക താരങ്ങള്‍, കലാകാരന്മാർ തുടങ്ങിയവർക്കും ഗോള്‍ഡന്‍ വിസയ്ക്കായി അപേക്ഷ നല്‍കാം.

യു.എ.ഇ. നേരത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത് നടപ്പിലാക്കിയിരുന്നു. സമാന മാതൃകയില്‍ കുടുംബാംഗങ്ങള്‍ക്ക് കൂടി ദീർഘകാല വിസ ലഭിക്കുന്ന രീതിയിലാണ് ഗോള്‍ഡന്‍ വിസ സമ്പ്രദായം ബഹ്റിനും നടപ്പിലാക്കുന്നത്. 10 വര്‍ഷത്തെ വിസക്ക് 300 ബഹ്റിന്‍ ദിനാറാണ് ഫീസ്. രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.