ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപിക്ക് തിരിച്ചടി നല്‍കി മുന്‍ ആരോഗ്യ മന്ത്രിയും ബിജെപി എംഎല്‍എയുമായ സുദീപ് റോയ് ബര്‍മനും മറ്റൊരു എംഎല്‍എ ആശിഷ് കുമാര്‍ സാഹയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇവര്‍ ഇരുവരും നേരത്തെ തന്നെ എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തയ്യാറായി നില്‍ക്കുകയാണ്. എല്ലാവരും പാര്‍ട്ടിക്കകത്ത് നിരാശരാണെന്നും സുദീപ് റോയ് ബര്‍മന്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ത്രിപുരയില്‍ മുഖ്യമന്ത്രി ബിപ്ലബ് ദേവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2019 ലാണ് സുദീപ് റോയ് ബര്‍മന് മന്ത്രിസ്ഥാനം നഷ്ടമായത്. തുടര്‍ന്ന് അദ്ദേഹം വിമത നീക്കങ്ങള്‍ സജീവമാക്കുകയായിരുന്നു. ത്രിപുരയില്‍ 2023 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.