ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി തുടരും; പഞ്ചാബില്‍ ആം ആദ്മിക്ക് അട്ടിമറി വിജയമെന്ന് സര്‍വ്വേ

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി തുടരും; പഞ്ചാബില്‍ ആം ആദ്മിക്ക് അട്ടിമറി വിജയമെന്ന് സര്‍വ്വേ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അട്ടിമറി വിജയം നേടുമെന്നും സര്‍വ്വേ. ഇന്ത്യ ന്യൂസ്-ജന്‍ കി ബാത്ത് സര്‍വ്വേയുടേതാണ് കണ്ടെത്തല്‍.

ഉത്തര്‍പ്രദേശില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. ബിജെപിക്കെതിരെ എസ്പി കടുത്ത മത്സരവുമായി രംഗത്തുണ്ട്. 403 അംഗ നിയമസഭയില്‍ 228 മുതല്‍ 254 സീറ്റ് വരെ നേടി ബിജെപി അധികാരത്തില്‍ തുടരാമെന്ന് സര്‍വ്വേ പറയുന്നു. ബിജെപിക്ക് 41.3 മുതല്‍ 43.5 വരെ വോട്ടു വിഹിതം ലഭിക്കുമ്പോള്‍ എസ്പി സഖ്യത്തിന് 35.5 മുതല്‍ 38 ശതമാനം വരെ വോട്ട് ലഭിക്കാം. കോണ്‍ഗ്രസും ബിഎസ്പി ഒറ്റയക്കത്തിലേക്ക് ചുരുങ്ങാമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

2017 ല്‍ ലഭിച്ചതിനേക്കാള്‍ കുറവ് സീറ്റാണ് പടിഞ്ഞാറന്‍ യുപിയില്‍ ബിജെപിക്ക് ലഭിക്കുക. എങ്കിലും എസ്പിക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കും. സ്ത്രീകളുടെ പിന്തുണയാണ് ബിജെപിക്ക് ഗുണം ചെയ്യുകയെന്നും സര്‍േേവ്വ പറയുന്നു. 70 ശതമാനത്തിലധികം സ്ത്രീകള്‍ യോഗി സര്‍ക്കാര്‍ തുടരണമെന്ന് അഭിപ്രായമുള്ളവരാണ്.

പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാര്‍ 60 മുതല്‍ 66 സീറ്റുവരെ നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. 41 മുതല്‍ 42 ശതമാനം വരെ വോട്ടു വിഹിതം നേടും. ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിട്ടും 33 മുതല്‍ 39 സീറ്റുവരെ മാത്രമേ കോണ്‍ഗ്രസിന് വിജയിക്കാനാകൂ. 34 മുതല്‍ 35 ശതമാനം വരെ വോട്ടുവിഹിതവും കോണ്‍ഗ്രസിന് ലഭിക്കും.

ഉത്തരാഖണ്ഡില്‍ കടുത്ത പോരാട്ടമാണ് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്നത്. 70 അംഗ നിയമസഭയില്‍ 34 മുതല്‍ 39 വരെ സീറ്റ് നേടി ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വ്വേ പറയുന്നത്. 27 മുതല്‍ 33 വരെ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും. ബിജെപിക്ക് 40 ശതമാനം വരെ വോട്ടു വിഹിതം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 38 ശതമാനം വോട്ടു ലഭിക്കാമെന്നുമാണ് സര്‍വ്വേഫലം വ്യക്തമാക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.