''യാ കുവൈത്തീ മർഹബ'' സംഗീത ആൽബത്തിന്‍റെ പോസ്റ്റർ റിലീസ് ചെയ്തു

''യാ കുവൈത്തീ മർഹബ'' സംഗീത ആൽബത്തിന്‍റെ പോസ്റ്റർ റിലീസ് ചെയ്തു

കുവൈത്ത് സിറ്റി: പ്രവാസ ലോകത്തു നിന്ന് പുതിയൊരു ദൃശ്യാനുഭവം സമ്മാനിക്കുന്ന 'യാ കുവൈത്തീ മർഹബ' സംഗീത ആൽബത്തിന്‍റെ പോസ്റ്റർ റിലീസ് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് കുവൈത്ത് ടി.വി അവതാരിക മറിയം ഖബന്തിക്ക് പോസ്റ്റര്‍ നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു.

കുവൈത്ത് ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ച് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് മുജ്തബ ക്രിയേഷന്‍റെ ബാനറില്‍ സംഗീത ആല്‍ബം ഇറക്കുന്നത്.തൊണ്ണൂറോളം കലാകാരന്മാര്‍ അണിനിരന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ അറബി,മലയാളം,ഹിന്ദി ഭാഷകളിലാണ്.

രാജ്യത്തിന്‍റെ സമ്പന്നമായ ചരിത്രത്തെയും ഉന്നതമായ ദാർശനിക ആശയങ്ങളെയും ദേശീയ അഭിമാനത്തെയും പ്രതിനിധീകരിക്കുന്ന ആല്‍ബത്തില്‍ ഇന്ത്യ കുവൈത്ത് ചരിത്രവും സംസ്കാരവും പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യ കുവൈറ്റ് നയതന്ത്രബന്ധം ആരംഭിച്ചതിൻ്റെ അറുപതാം വാർഷികാഘോഷ നിറവിലാണ് ആല്‍ബം പുറത്തിറങ്ങുന്നത്.

കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ചിത്രീകരിച്ച സംഗീത ആൽബത്തിന് ഗാനാലാപനത്തിലൂടെ മധുരം നൽകിയത് പ്രശസ്ത ഗായകന്‍മാരായ മുഹമ്മദ്‌ അഫ്സല്‍,ഗിരിചരന്‍, സരിത റഹ്മാന്‍ ,ഹബീബ് മുറ്റിച്ചൂര്‍ ,കെ.എസ് രഹ്ന,സിദറത്തുള്‍ മുന്തറ എന്നീവരാണ്. കെ.ജെ.കോയയും ഹബീബ് മുറ്റിച്ചൂരും സംവിധാനം ചെയ്ത വീഡിയോ ആൽബത്തിന്റെ എഡിറ്റിങ്ങ് നിർവഹിച്ചത് ഉസ്മാന്‍ ഒമറാണ്. ഗാനരചന: ഓ.എം കരുവാരകുണ്ട്, സംഗീതം: കെ.ജെ കോയ.ക്യാമറ: സാബിര്‍ ജാസും, കലാ സംവിധാനം അമ്രാന്‍ സാംഗിയുമാണ്‌.

ഇന്ത്യന്‍ എംബസ്സിയില്‍ നടന്ന ചടങ്ങില്‍ ഫസ്റ്റ് സെക്രട്ടറി ഡോ: വിനോദ്, മുജ്തബ പ്രതിനിധികളായ അഷ്‌റഫ്‌ ചോറൂട്ട്,യുനുസ് ,അഷറഫ് കണ്ടി, ഫൈസല്‍ കുറ്റ്യാടി എന്നീവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.