കോവിഡ് മരണക്കണക്കില്‍ ഇരട്ടിപ്പ്: ഡിഎംഒമാര്‍ക്ക് മെമ്മോ; തെറ്റിയത് ആരോഗ്യ വകുപ്പ് സെക്രട്ടറിക്കെന്ന് ഡോക്ടര്‍മാര്‍

 കോവിഡ് മരണക്കണക്കില്‍ ഇരട്ടിപ്പ്: ഡിഎംഒമാര്‍ക്ക് മെമ്മോ; തെറ്റിയത് ആരോഗ്യ വകുപ്പ് സെക്രട്ടറിക്കെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് (ഡിഎംഒ) ആരോഗ്യ സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടിസ്. കോവിഡ് മരണക്കണക്കില്‍ ഇരട്ടിപ്പുണ്ടായതിന്റെ പേരിലാണ് നോട്ടീസ്. ഔദ്യോഗിക മരണക്കണക്കില്‍ ഉള്‍പ്പെടാതെ പോയ മരണങ്ങള്‍ പിന്നീട് കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നപ്പോള്‍ ഡേറ്റാ എന്‍ട്രിയിലുണ്ടായ പിശകിനാണ് ഡിഎംഒമാര്‍ പ്രതിസ്ഥാനത്ത് ആയത്.

ജനുവരി 30 മുതല്‍ 2021 ജൂണ്‍17വരെയുള്ള കാലയളവിലെ മരണങ്ങള്‍ പട്ടികയില്‍ ചേര്‍ത്തപ്പോള്‍ 527 മരണങ്ങളുടെ ഇരട്ടിപ്പുണ്ടായി. ആരോഗ്യ സെക്രട്ടറി ചില ജില്ലകളിലെ ഡിഎംഒമാര്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ കാലയളവില്‍ 7023 കോവിഡ് മരണങ്ങള്‍ പട്ടികയില്‍ ചേര്‍ക്കാനുണ്ടായിരുന്നു. എന്നാല്‍, ജില്ലകളില്‍ നിന്നും വന്ന മരണ സംഖ്യ ക്രോഡീകരിച്ചപ്പോള്‍ കണക്ക് 8500ന് മുകളിലെത്തി.

തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് വീണ്ടും സൂക്ഷ്മ പരിശോധന നടത്തി 527 മരണങ്ങള്‍ ഇരട്ടിപ്പാണെന്നു കണ്ടെത്തിയത്. കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ കണക്കിലാണ് ഇരട്ടിപ്പ് കണ്ടെത്തിയത്. ഈ പിഴവ് അന്ന് ജില്ലകളിലെ കോവിഡ് റിപ്പോര്‍ട്ടിങ് ചുമതലയില്‍ ഉണ്ടായിരുന്ന ഡിഎംഒമാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.