ബ്രാഹ്മണരുടെ കാല്‍ കഴുകിച്ചൂട്ട് വഴിപാട് വിവാദമായി: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ബ്രാഹ്മണരുടെ കാല്‍ കഴുകിച്ചൂട്ട് വഴിപാട് വിവാദമായി: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി


കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശാ ക്ഷേത്രത്തില്‍ നടത്തിയ ബ്രാഹ്മണരുടെ കാല്‍ കഴുകിച്ച് ഊട്ട് വഴിപാട് വിവാദമായതോടെ ചടങ്ങിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് അനില്‍, കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്.

പാപ പരിഹാരത്തിനായെന്ന പേരിലാണ് വഴിപാട് നടക്കുന്നത്. 20000 രൂപയാണ് ഇതിന്റെ ചിലവ്. പന്ത്രണ്ട് ബ്രാഹ്മണരെ ഇരുത്തി അവരുടെ കാല്‍ കഴുകുന്നതാണ് വഴിപാട്. സംഭവം വിവാദമായതോടെ ഇത്തരത്തിലുള്ള പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

2019 മെയ്യില്‍ പാലക്കാട്, ഒറ്റപ്പാലത്തെ കൂനംതുളളി മഹാവിഷ്ണു ക്ഷേത്രത്തിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ബ്രാഹ്മണരുടെ കാല്‍കഴുകി പൂജിക്കുന്ന ചടങ്ങ് വലിയ വിവാദമായിരുന്നു. പ്രാകൃതമായ ആചാരമാണെന്നും ബ്രാഹ്മണ മേധാവിത്വത്തിലേക്ക് സമൂഹത്തെ നയിക്കാനുളള നീക്കമാണിതെന്നും ആരോപിച്ച് ആചാരത്തിനെതിരെ പ്രതിഷേധം നടന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.