ചാനല്‍ വിലക്ക് ഹൈക്കോടതി ശരിവച്ചിട്ടും ഡിജിറ്റല്‍ സംപ്രേഷണം തുടര്‍ന്ന് മീഡിയ വണ്‍

ചാനല്‍ വിലക്ക് ഹൈക്കോടതി ശരിവച്ചിട്ടും ഡിജിറ്റല്‍ സംപ്രേഷണം തുടര്‍ന്ന് മീഡിയ വണ്‍

കൊച്ചി: രാജ്യ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് ഹൈക്കോടതി ശരിവച്ചതോടെ സാറ്റലൈറ്റ് സംപ്രേക്ഷണം നിര്‍ത്തിയ മീഡിയ വണ്‍ ഡിജിറ്റല്‍ സംപ്രേക്ഷണം തുടരുന്നു. ജീവനക്കാരോട് പതിവുപോലെ തന്നെ പ്രവര്‍ത്തിക്കാനാണ് മാനേജ്മെന്റിന്റെ നിര്‍ദ്ദേശം. ഫേസ്ബുക്ക്, യൂടൂബ് വഴിയുള്ള സംപ്രേക്ഷണം തുടരുന്നുണ്ട്.

ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ചാനല്‍ സംപ്രേഷണം നിര്‍ത്തിയിരുന്നു. പിന്നീട് യൂടുബിലും ഫേസ്ബുക്കിലും ചാനല്‍ പ്രവര്‍ത്തനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ചാനലിലെ ദൈനംദിന പ്രവര്‍ത്തനം അതുപോലെ തന്നെ തുടരാന്‍ ബ്യൂറോ, ഡസ്‌ക് ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

അതേ സമയം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദ്ദേശിച്ച മാധ്യമ സ്ഥാപനം യൂടുബിലും ഫേസ്ബുക്കിലും സംപ്രേക്ഷണം തുടരുന്നത് നിയമ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.

ചാനല്‍ നീക്കം ചെയ്യാന്‍ യൂടൂബിനോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നില്ല. ഒരു പക്ഷേ ഹൈക്കോടതി വിധി പകര്‍പ്പ് ലഭിച്ചാല്‍ കേന്ദ്രം യൂടുബിന് ചാനല്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയേക്കുമെന്നാണ് സൂചന.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.