സര്‍ക്കാര്‍ രൂപീകരിച്ച് 10 ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും; കോണ്‍ഗ്രസിന്റെ മൂന്നാമത്തെ പ്രകടന പത്രിക പുറത്തറക്കി

സര്‍ക്കാര്‍ രൂപീകരിച്ച് 10 ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും; കോണ്‍ഗ്രസിന്റെ മൂന്നാമത്തെ പ്രകടന പത്രിക പുറത്തറക്കി

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. തൊഴില്ലായ്മയും പണപ്പെരുപ്പവുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. പ്രിയങ്ക ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഇലക്ട്രിസിറ്റി ബില്ലിലും കുറവ് വരുത്തുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. ഇതിന് പുറമെ 20 ലക്ഷം തൊഴിലവസരങ്ങളും ലഭ്യമാക്കുമെന്ന് പ്രിയങ്ക വ്യക്തമാക്കി.

ഉത്തര്‍ പ്രദേശില്‍ ഏഴ് ഘട്ടങ്ങളില്‍ ആയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് ഏഴ് വരെയാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10നാണ് ഫലപ്രഖ്യാപനം. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകൃതമായി പത്ത് ദിവസത്തിനകം തന്നെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.

ഇതുവരെ തങ്ങള്‍ മൂന്ന് പ്രകടന പത്രികകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഒന്ന് സ്ത്രീകള്‍ക്ക്, ഒന്ന് യുവാക്കള്‍ക്ക്, ഇപ്പോഴിതാ മൂന്നാമത്തേത്. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രകടന പത്രിക തയാറാക്കിയതെന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.