ഫൈസറിനും സിനോഫാമിനും രണ്ടാം ബൂസ്റ്റർ ഡോസ് എടുക്കാം

ഫൈസറിനും സിനോഫാമിനും രണ്ടാം ബൂസ്റ്റർ ഡോസ് എടുക്കാം

അബുദബി : കോവിഡ് വാക്സിന്‍റെ ബൂസ്റ്റർ ഡോസ് എടുത്ത് നിശ്ചിത സമയപരിധി കഴിഞ്ഞവർക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാനായി രണ്ടാം ബൂസ്റ്റർ ഡോസ് എടുക്കാമെന്ന് അബുദബി ആരോഗ്യവകുപ്പ്. യോഗ്യരായ പൗരന്മാർക്കും താമസക്കാ‍ർക്കും ബൂസ്റ്റർ ഡോസ് എടുക്കാം. വാക്സിന്‍ എടുത്ത തീയതി, ആരോഗ്യം, വാക്സിനെടുത്ത് കഴിഞ്ഞ സമയപരിധി എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് ഫൈസർ വാക്സിന്‍റെയോ സിനോഫാം വാക്സിന്‍റെയോ ബൂസ്റ്റർ ഡോസ് എടുക്കാനുളള യോഗ്യത കണക്കിലാക്കുക.



സിനോഫാമിന്‍റെ രണ്ടോ മൂന്നോ ഡോസ് എടുത്ത് ആറുമാസം കഴിഞ്ഞവർക്ക് സിനോഫാമിന്‍റെ ബൂസ്റ്റർ ഡോസോ ഫൈസർ വാക്സിനോ സ്വീകരിക്കാം. രണ്ട് ഡോസ് സിനോഫാം വാക്സിനും ഒരു ഫൈസർ ബൂസ്റ്റർ ഡോസും സ്വീകരിച്ച് ആറുമാസം കഴിഞ്ഞവരാണെങ്കില്‍ ഫൈസറിന്‍റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. ഫൈസർ വാക്സിന്‍റെ രണ്ടോ മൂന്നോ ഡോസുകള്‍ സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർക്കും ഫൈസ‍ർ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. ആരോഗ്യവെല്ലുവിളികള്‍ നേരിടുന്നവരാണെങ്കില്‍ മൂന്ന് മാസത്തെ ഇടവേളയില്‍ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.