കോവിഡ് കാലത്ത് സര്‍ക്കാര്‍ ഉപയോഗിച്ച ടാക്സികള്‍ക്ക് ഇതുവരെ വാടക നല്‍കിയില്ല;ഫണ്ടില്ലെന്ന് വിശദീകരണം

 കോവിഡ് കാലത്ത് സര്‍ക്കാര്‍ ഉപയോഗിച്ച ടാക്സികള്‍ക്ക് ഇതുവരെ വാടക നല്‍കിയില്ല;ഫണ്ടില്ലെന്ന് വിശദീകരണം

മലപ്പുറം: കോവിഡ് കാലത്ത് സര്‍ക്കാര്‍ ഉപയോഗിച്ച ടാക്സികള്‍ക്ക് ഇതുവരെ വാടക നല്‍കിയില്ലെന്ന് പരാതി. കോവിഡ് സെക്ട്രല്‍ മജിസ്‌ട്രേറ്റുമാര്‍ ഉപയോഗിച്ച ടാക്‌സി കാറുകളുടെ വാടകക്കായാണ് ഡ്രൈവര്‍മാര്‍ ഒരു വര്‍ഷത്തോളമായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്. മലപ്പുറം തിരൂരില്‍ 35 ടാക്‌സി കാറുകള്‍ക്കാണ് കുടിശിക തുക കിട്ടാനുള്ളത്.

തിരൂരിലെ 35 ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കാറിന്റെ വാടക കിട്ടാനുണ്ട്. വില്ലേജ് ഓഫീസര്‍ മുതല്‍ ജില്ലാ കലക്ടര്‍ വരെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ആരും ഇവരുടെ ന്യായമായ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കുന്നില്ല. കടത്തിലും വലിയ സാമ്പത്തിക ബാധ്യതയിലുമാണ് ഭൂരിഭാഗം പേരും. വീട്ടു വാടക മാത്രമല്ല ചികിത്സ പോലും വഴിമുട്ടിയ അവസ്ഥയിലാണ് പലരുമുള്ളത്.

ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം കണക്ക് പറഞ്ഞ് വാങ്ങി സെക്ട്രല്‍ മജിസ്‌ട്രേറ്റുമാര്‍ അവരുടെ സേവനം അവസാനിപ്പിച്ച് മറ്റ് ജോലിയിലേക്ക് മടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ മാത്രമാണ് അതത് പഞ്ചായത്തുകളിലെ സെക്ട്രല്‍ മജിസ്‌ട്രേറ്റുമാരായി ചുമതലയുള്ളത്. ഫണ്ടില്ലാത്തതാണ് ടാക്‌സി കാറുകളുടെ വാടക കുടിശികയാവാന്‍ കാരണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ഫണ്ട് കിട്ടിലാലുടന്‍ കുടിശിക തീര്‍ക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.