അരുണിന് തത്തയെ തിരികെ കിട്ടി, പാക്കിസ്ഥാന്‍ സ്വദേശിക്ക് പാരിതോഷികമായി നല്‍കിയത് 80,000 രൂപ

അരുണിന് തത്തയെ തിരികെ കിട്ടി, പാക്കിസ്ഥാന്‍ സ്വദേശിക്ക് പാരിതോഷികമായി നല്‍കിയത് 80,000 രൂപ


ദുബായ് : പ്രവാസി മലയാളിയായ അരുണ്‍ കുമാറിന്റെ കാണാതായ തത്തയെ തിരികെ കിട്ടി. തത്തയെ കണ്ടെത്തി നല്‍കിയ പാക്കിസ്ഥാന്‍ സ്വദേശിക്ക് 4000 ദിർഹമാണ് അരുണ്‍ പാരിതോഷികം നല്‍കിയത്. ദുബായില്‍ ബിസിനസ് ചെയ്യുന്ന അരുണിന്റെ 12 വയസ് പ്രായമുളള ആഫ്രിക്കന്‍ തത്ത മിട്ടുവിനെ തിങ്കളാഴ്ചയാണ് കാണാതായത്. ബർദുബായിലെ അരുണിന്റെ ഫ്ലാറ്റിൽ നിന്നാണ് മിട്ടു പറന്നു പോയത്. തുടർന്ന് തത്തയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. ഇതോടെ തത്തയെ കണ്ടെത്തി തരുന്നവർക്ക് അരുണ്‍ കുമാർ 4000 ദിർഹം പാരിതോഷികം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ പാക്കിസ്ഥാന്‍ സ്വദേശി തത്തയെ കണ്ടുകിട്ടിയെന്ന് അരുണിനെ അറിയിച്ചു.

വീട്ടില്‍ തിരികെയെത്തിയ മിട്ടു അരുണിന്റെ പിതാവിനോട് സംസാരിച്ചത് കേട്ടപ്പോഴാണ് ഇത് സംസാരിക്കുന്ന തത്തയാണെന്ന് പാക്കിസ്ഥാന്‍ സ്വദേശിക്കു മനസിലായത്. ഇവരുടെ കൈയ്യിലിരുന്നപ്പോള്‍ തത്ത സംസാരിച്ചിരുന്നില്ല. തന്റെ മാതാപിതാക്കൾക്ക് മിട്ടുവിനെ തിരികെ കിട്ടിയപ്പോഴാണ് ആശ്വാസമായതെന്ന് അരുൺ കുമാർ പ്രതികരിച്ചു. കഴി‍ഞ്ഞവർഷം പറക്കുന്നതിനിടെ മുറിയിലെ സീലിംഗ് ഫാനില്‍ തട്ടി മിട്ടുവിന് ഗുരുതര പരുക്കേറ്റിരുന്നു. അന്ന് ഒന്നരലക്ഷത്തോളം രൂപ ചെലവിട്ടാണ് അരുണും കുടുംബവും മിട്ടുവിനെ സുഖപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.