ഒടുവില്‍ നടപടി: പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യപിതാവിന്റെ ഭൂമിയിലെ തടയണയും റോപ് വേയും ഇന്ന് പൊളിക്കും

 ഒടുവില്‍ നടപടി: പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യപിതാവിന്റെ ഭൂമിയിലെ തടയണയും റോപ് വേയും ഇന്ന് പൊളിക്കും

നിലമ്പൂര്‍: കക്കാടംപൊയിലില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ തടയണയും റോപ് വേയും ഇന്ന് പൊളിച്ചു നീക്കും. ഊര്‍ങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടികള്‍. അനുമതിയില്ലാതെ കെട്ടിയ തടയണ പൊളിച്ചു നീക്കാന്‍ നേരെത്തെ ഹൈക്കോടതിയും ഓംബുഡ്സ്മാനും നിര്‍ദേശിച്ചിരുന്നു.

2015-16 കാലയളവിലാണ് കക്കാടംപൊയിലില്‍ പി വി അന്‍വര്‍ തടയണകള്‍ നിര്‍മ്മിച്ചത്. അനുമതിയില്ലാതെയാണ് നടപടികളെന്ന പ്രദേശവാസികളുടെ പരാതിയിലാണ് നടപടി. നേരത്തെ റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലി വിവാദ തടയണക്ക് കുറുകെ പി വി അന്‍വറിന്റെ ഭാര്യ പിതാവ് നിയമ വിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചു നീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയിരുന്നു. ഇക്കാര്യത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു.

അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ ജനുവരി 25ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്‌സ്മാന്‍ ഉത്തരവ് നല്‍കി. എന്നാല്‍, രണ്ടാം തവണയും നടപടികള്‍ വൈകിയിരിക്കുകയാണ്. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കി നവംബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്യാനാണ് സെപ്റ്റംബര്‍ 22ന് ഓംബുഡ്സ്മാന്‍ ഉത്തരവ് നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് പിഴ ചുമത്തുമെന്ന മുന്നറിയിപ്പും നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.