ഷാ‍ർജയില്‍ കൂടുതല്‍ മേഖലകളില്‍ പണം കൊടുത്തുളള പാർക്കിംഗ് ഏർപ്പെടുത്തി

ഷാ‍ർജയില്‍ കൂടുതല്‍ മേഖലകളില്‍ പണം കൊടുത്തുളള പാർക്കിംഗ് ഏർപ്പെടുത്തി

ഷാ‍ർജ: എമിറേറ്റില്‍ കൂടുതല്‍ ഇടങ്ങളില്‍ പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തി. മംസാർ, അല്‍ ഖാന്‍ എന്നിവിടങ്ങളില്‍ 14 മുതല്‍ പെയ്ഡ് പാർക്കിംഗ് നിലവില്‍ വരും. വെള്ളിയാഴ്ചകളില്‍ ഉള്‍പ്പടെ പണം നല്‍കിയുളള പാർക്കിംഗായിരിക്കും ഈ മേഖലയില്‍ ഇനിയുണ്ടാവുക.

ഷാ​ർ​ജ​യി​ലെ പൊ​തു പാ​ർ​ക്കി​ങ് ഒ​രു മ​ണി​ക്കൂ​റി​ന് ര​ണ്ട് ദി​ർ​ഹം, ര​ണ്ടു മ​ണി​ക്കൂ​റി​ന് അ​ഞ്ചു ദി​ർ​ഹം, മൂ​ന്ന് മ​ണി​ക്കൂ​റി​ന് എ​ട്ടു ദി​ർ​ഹ​വു​മാ​ണ് നി​ര​ക്ക്.

പലരും വാഹനം മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നത് തടയാനാണ് ഇത്തരത്തിലൊരു നീക്കമെന്ന് ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി പ​ബ്ലി​ക്ക്​ പാ​ർ​ക്കി​ങ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ലി അ​ഹ​മ്മ​ദ് അ​ബു ഗാ​സി​യ​ൻ പറഞ്ഞു.

പാർക്കിംഗ് മേഖലകളിലെ ചൂഷണം തടയാനും പുതിയ തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.