'പട്ടി എല്ല് കടിച്ചുകൊണ്ടേയിരിക്കും, അതില്‍ ശ്രദ്ധിക്കാതിരിക്കുകയാണ് ഉചിതം; റിപ്പോര്‍ട്ട് നല്‍കാന്‍ ഇപ്പോഴും അധികാരമുണ്ട്': ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്

 'പട്ടി എല്ല് കടിച്ചുകൊണ്ടേയിരിക്കും, അതില്‍ ശ്രദ്ധിക്കാതിരിക്കുകയാണ് ഉചിതം; റിപ്പോര്‍ട്ട് നല്‍കാന്‍ ഇപ്പോഴും അധികാരമുണ്ട്': ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്

തിരുവനന്തപുരം: രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും മറുപടി പറയേണ്ട ബാധ്യത ലോകായുക്തയ്ക്കില്ലെന്ന് ജസ്റ്റിസ് സിറിയക് ജോസഫ്. 'പട്ടി എല്ല് കടിച്ചുകൊണ്ടേയിരിക്കും. അതില്‍ ശ്രദ്ധിക്കാതിരിക്കുകയാണ് ഉചിതം'. തനിക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന മുന്‍മന്ത്രി കെ.ടി ജലീലിനെ പരോഷമായി സൂചിപ്പിച്ച് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയാലും സെക്ഷന്‍ 14 പ്രകാരം റിപ്പോര്‍ട്ട് നല്‍കാന്‍ ഇപ്പോഴും ലോകായുക്തയ്ക്ക് അധികാരമുണ്ട്. അത് പരിഗണിക്കണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ ആണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ക്ക് സഹായം നല്‍കിയെന്ന ഹര്‍ജിയില്‍ വാദം നടക്കവെയാണ് ലോകായുക്തയുടെ പരാമര്‍ശം. അതേസമയം മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്ക് ചോദ്യം ചെയ്യാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു.

മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാരനാണ് എന്നാല്‍ മന്ത്രിസഭ സര്‍ക്കാര്‍ ജീവനക്കാര്‍ അല്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ ആണെങ്കില്‍ മാത്രമേ ലോകായുക്തയ്ക്ക് കേസ് പരിഗണിക്കാന്‍ പറ്റൂ എന്നായിരുന്നു സര്‍ക്കാര്‍ വാദം. മന്ത്രിസഭ കൂട്ടായി എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യാന്‍ ആകില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ധനകാര്യത്തെ ബാധിക്കുന്ന വിഷയം മന്ത്രിസഭയില്‍ വെക്കുമ്പോള്‍ ധനമന്ത്രിയുടെ അനുമതി വേണ്ടേ എന്ന് ലോകായുക്ത ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.