പാക് ബോട്ടുകള്‍ കണ്ടെത്തിയ സംഭവം: ആറ് പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികള്‍ കസ്റ്റഡിയില്‍; മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

പാക് ബോട്ടുകള്‍ കണ്ടെത്തിയ സംഭവം: ആറ് പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികള്‍ കസ്റ്റഡിയില്‍; മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം


ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്ത് നിന്ന് പതിനൊന്ന് പാകിസ്ഥാന്‍ ബോട്ടുകള്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് ആറ് പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ബിഎസ്എഫും പൊലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

ബുധനാഴ്ച അര്‍ധരാത്രി പതിനൊന്ന് പാകിസ്ഥാന്‍ ബോട്ടുകളാണ് സമുദ്രാതിര്‍ത്തി ലംഘിച്ച് ഗുജറാത്ത് തീരത്തെത്തിയത്. ബിഎസ്എഫിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് ബുജ് തീരത്തെ കടലിടുക്കില്‍ ബോട്ടുകള്‍ കണ്ടെത്തിയത്.

പതിനൊന്നു ബോട്ടുകള്‍ ഉള്ളതിനാല്‍ കൂടുതല്‍ പേര്‍ രാജ്യത്ത് എത്തിയിട്ടുണ്ടാകുമെന്ന സംശയം ഉയര്‍ന്നതോടെ തെരച്ചില്‍ ശക്തമാക്കി. ബോട്ടുകളിലുണ്ടായിരുന്ന മറ്റുള്ളവര്‍ കരയില്‍ കടന്നോ അതോ തീര മേഖലയില്‍ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.