വാങ്ങാന്‍ ആരും എത്തിയില്ല; വിലകുറച്ച് വില്‍ക്കാനൊരുങ്ങി റോമന്‍ വില്ല

വാങ്ങാന്‍ ആരും എത്തിയില്ല; വിലകുറച്ച് വില്‍ക്കാനൊരുങ്ങി റോമന്‍ വില്ല

റോമന്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 535 മില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന വില്ല ഔറോറ ലേലത്തില്‍ വാങ്ങാന്‍ ആരും എത്തിയില്ല. മൂന്ന് മാസത്തിന് ശേഷം വില കുറച്ച് ലേലം ചെയ്യാന്‍ ഒരുങ്ങുകയാണ് വില്ലയുടെ ഉടമയായ പ്രിന്‍സസ് റീത്ത ബോണ്‍കോംപാഗ്നി. വിഖ്യാത ഇറ്റാലിയന്‍ ചിത്രകാരനായ കാരവാജിയോ വരച്ച മ്യൂറല്‍ ചിത്രം ഈ വില്ലയുടെ സീലിങ്ങില്‍ പതിച്ചിട്ടുണ്ട്.

റോമന്‍ പ്രഭുവായ നിക്കോളോ ബോണ്‍കോംപാഗ്‌നിയുടെ മൂന്നാം ഭാര്യയാണ് റീത്ത. ചൊവ്വാഴ്ചയായിരുന്നു ലേലം നിശ്ചിയിച്ചിരുന്നത്. നിലവില്‍ നിശ്ചയിച്ചിരിക്കുന്ന വിലയില്‍ നിന്ന് ഏപ്രില്‍ ഏഴിനു നടക്കുന്ന ലേലത്തില്‍ 20 ശതമാനത്തിന്റെ കിഴിവ് ഉണ്ടാകുമെന്ന് റീത്തയുടെ അഭിഭാഷകന്‍ അറിയിച്ചു. 320 മില്ല്യണ്‍ ഡോളറിനായിരിക്കും ലേലം ആരംഭിക്കുക. ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞ ലേല വാര്‍ത്തയായിരുന്നു ഇത്.

16ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച വില്ല ലുഡോവിസിയുടെ ഭാഗമാണ് വില്ല ഔറോറ. 19-ാം നൂറ്റാണ്ടില്‍ വില്ല ലുഡോവിസിയുടെ ഭൂരിഭാഗം ഭാഗങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. ഒരു കാലത്ത് ലോകത്തിലെ അത്ഭുതങ്ങളിലൊന്നായാണ് ഈ വില്ല കരുതപ്പെട്ടിരുന്നതെന്ന് ചരിത്രകാരനായ ക്ലൗഡിയോ സ്ട്രിനാറ്റി പറഞ്ഞു. പ്രിന്‍സസ് റീത്തയും അവരുടെ അന്തരിച്ച ഭര്‍ത്താവിന്റെ മുന്‍ ഭാര്യയിലുള്ള മകനും തമ്മില്‍ വില്ല ഔറോറയുടെ പേരില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. താന്‍ ഈ വില്ലയില്‍ 20 വര്‍ഷം താമസിച്ചിട്ടുണ്ടെന്ന് റീത്ത അവകാശപ്പെട്ടു.

ഔറോറ അടച്ചുപൂട്ടി ലേലം നടത്താന്‍ ഇറ്റാലിയന്‍ ജഡ്ജി ഉത്തരവിട്ടിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 11 മില്ല്യണ്‍ രൂപയോളം ചെലവഴിക്കേണ്ടി വരും. കാരണം ഈ നിബന്ധനയോടെയാണ് വില്ല വില്‍പ്പനയ്ക്കെത്തുന്നത്. 2800 ചതുരശ്ര അടിയാണ് മനോഹരമായ പൂന്തോട്ടവും ഗാരേജുകളുമുള്ള ഈ വീടിന്റെ വിസ്തീര്‍ണം. ആറു നിലകളിലായി പണി കഴിപ്പിച്ചിരിക്കുന്ന വില്ലയില്‍ അപൂര്‍വങ്ങളായ ഒട്ടേറെ അലങ്കാര ചിത്രപ്പണികളും ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.