പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലറ്റിക്സിന് അപേക്ഷിക്കാം

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലറ്റിക്സിന് അപേക്ഷിക്കാം

റെസിഡന്‍ഷ്യല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലറ്റിക്സി (പി.ജി.ഡി.ബി.എ)ന് അപേക്ഷിക്കാം. കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.), കൊല്‍ക്കത്ത ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.), ഖരഗ്പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ. ടി.) എന്നിവ ചേര്‍ന്നു നടത്തുന്ന രണ്ടു വര്‍ഷ ഫുള്‍ടൈം കോഴ്‌സാണിത്.

വിദ്യാര്‍ഥികള്‍ മൂന്നു സ്ഥാപനങ്ങളിലും ആറുമാസം വീതം ചെലവഴിക്കണം. ഐ.ഐ.എം, മാനേജ്മെന്റിന്റെ ഫങ്ഷണല്‍ മേഖലകളിലെ അനലറ്റിക്സിന്റെ പ്രാധാന്യവും ഐ.എസ്.ഐ, അനലറ്റിക്സിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍, മെഷിന്‍ ലേണിങ് തത്ത്വങ്ങളും ഐ.ഐ. ടി, അനലറ്റിക്സിന്റെ സാങ്കേതിക വശങ്ങളും കൈകാര്യം ചെയ്യും.

അപേക്ഷകര്‍ക്ക് ബി.ഇ, ബി.ടെക്, എം.എസ്സി, എം.കോം പോലെയുള്ള ഒരു യു.ജി/പി.ജി ബിരുദം വേണം. 10+2+4 ബി.എസ്സി, ബി.കോം.+സി.എ (ഇന്റര്‍+ഫൈനല്‍), 10+2+3 എന്‍ജിനിയറിങ് ഡിപ്ലോമ + ലാറ്ററല്‍ എന്‍ട്രി ബി.ഇ./ബി.ടെക് (3 വര്‍ഷം) തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാപ്രോഗ്രാമില്‍ 60 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 55 ശതമാനം)/6.5 (6.0) സി.ജി.പി.എ വേണം.

യോഗ്യതാകോഴ്സ് അന്തിമ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും താല്‍കാലികമായി അപേക്ഷിക്കാം. കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ മാര്‍ച്ച് 27ന് നടക്കും. അപേക്ഷ www.pgdba.iitkgp.ac.in/ വഴി ഫെബ്രുവരി 15 വരെ നല്‍കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.