ഗള്‍ഫ് ഫുഡിന് നാളെ തുടക്കം

ഗള്‍ഫ് ഫുഡിന് നാളെ തുടക്കം

ദുബായ്: രുചിയുടെ കലവറയൊരുക്കി ഗള്‍ഫ് ഫുഡ്  നാളെ തുടങ്ങും. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് ഈ മാസം 17 വരെ നീണ്ടുനില്‍ക്കുന്ന ഗള്‍ഫ് ഫുഡ് ആരംഭിക്കുന്നത്. 120 രാജ്യങ്ങളിലെ 4000ത്തോളം സ്ഥാപനങ്ങൾ പ്രദർശനവുമായെത്തും.

21 ഹാളുകളാണ് ഗള്‍ഫ് ഫുഡിനായി സജ്ജമാക്കിയിരിക്കുന്നത്. 150 ഓളം വിദഗ്ധരുടെ നേതൃത്വത്തില്‍ സെമിനാറുകളും കോണ്‍ഫറന്‍സുകളും നടക്കും.

പ്രശസ്ത ഷെഫുമാരായ അന്‍റോണിയോ ബാച്ചർ, ആന്‍റണി ദിമിത്രി, ടോം എയ്​കെൻസ്​, നിക്ക്​ ആൽവിസ്​, ഇമാറാത്തി ഷെഫ്​ ഖാലിദ്​ അൽ സാദി, ഫൈസൽ നാസർ തുടങ്ങിയവരും ഗള്‍ഫ് ഫുഡില്‍ അതിഥികളായെത്തും.

70 ഷെഫുമാരുടെ നേതൃത്വത്തില്‍ പുതിയ രുചിഭേദങ്ങള്‍ തേടി പാചകവും അരങ്ങേറും. മുന്‍കൂട്ടി ബുക്ക് ചെയ്തു വേണം ഗള്‍ഫ് ഫുഡിലെത്താന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.